മന്ത്രിയുടെ മകന്‍ കെട്ടിടത്തില്‍നിന്നും വീണു മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ദില്ലി: മണിപ്പൂര്‍ മുന്‍ മന്ത്രിയുടെ മകന്‍ ദില്ലിയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി എം ഒക്കേന്ദ്രുവിന്റെ മകന്‍ പത്തൊമ്പതുകാരനായ സിദ്ധാര്‍ഥ് ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ദില്ലിയിലെ തിരക്കേറിയ ഹൗസ് ഖാസ് വില്ലേജിലെ കെട്ടിടത്തില്‍നിന്നും വീണാണ് സിദ്ധാര്‍ഥ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവാക്കള്‍ ധാരളമായി എത്തുന്ന പ്രദേശമാണ് ഹൗസ് ഖാസ് വില്ലേജ്. ആഴ്ചാവസാനങ്ങളില്‍ റെസ്റ്റൊറന്റുകളും ഷോപ്പിങ് മാളുകളും യുവാക്കളെ കൊണ്ട് നിറയും. സുഹൃത്തുക്കളുമായി ഒരു റെസ്റ്റൊറന്റിലെത്തിയതായിരുന്നു സിദ്ധാര്‍ഥ്. ഇവിടെ രണ്ടാംനിലയില്‍നിന്നും താഴേക്കു വീഴുകയായിരുന്നു ഉടന്‍ സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സിദ്ധാര്‍ഥിന്റെ സഹോദരി ആരോപിച്ചു. ഇയാള്‍ താഴേക്ക് വീഴുന്നത് ആരും കണ്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്തുനിന്നും സിദ്ധാര്‍ഥിന്റെ പഴ്‌സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. അബദ്ധത്തില്‍ താഴേക്ക് വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കെട്ടിടത്തിലെ സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications