Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ ബിജെപിയെന്ന് ജന്‍ കി ബാത്-ഇന്ത്യ ന്യൂസ് സര്‍വേ; എന്‍പിപിയും എന്‍പിഎഫും നിര്‍ണായകമാകും

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി അധികാരത്തിലേറുമെന്ന് ജന്‍ കി ബാത്-ഇന്ത്യ ന്യൂസ് സര്‍വേ ഫലം. ബിജെപിയ്ക്ക് 23-28 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 10-14 വരെ സീറ്റ് ലഭിക്കും. എന്‍ പി പിയ്ക്ക് ഏഴ് മുതല്‍ എട്ട് വരെ സീറ്റ് ലഭിക്കും. എന്‍പിഎഫിന് 5-8 വരെ സീറ്റ്. ജെഡിയുവിന് 5-7 വരെ സീറ്റ് ലഭിക്കും.

2017 ല്‍ 60 അംഗ നിയമസഭയില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി ജെ പിക്ക് ലഭിച്ചത് 21 സീറ്റുകള്‍ ആയിരുന്നു. തുടര്‍ന്ന് പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബി ജെ പി ഭരണം പിടിച്ചു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍ പി എഫ്), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി), ലോക് ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്.

BJP

ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. തൂക്കുസഭയാണ് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രാദേശിക കക്ഷികളുടെ നിലപാട് ഇക്കുറിയും നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+