7 ദിവസത്തിനകം ആയുധങ്ങള്‍ അടിയറവ് വെക്കണം; അല്ലെങ്കില്‍ കർശന നടപടി: മുന്നറിയിപ്പുമായി മണിപ്പൂര്‍ ഗവര്‍ണര്‍
ഇംഫാല്‍: മണിപ്പൂരിലെ കലാപകാരികള്‍ക്ക് മുന്നറിയിപ്പുമായി ഗവർണ്ണർ അജയ് കുമാർ ഭല്ല. നിയമവിരുദ്ധമായതും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ ഒരാഴ്ച്ചക്കകം അടിയറവ് വെക്കണമെന്ന് ഗവർണ്ണർ ഉത്തരവിലൂടെ വ്യക്തമാക്കി. നിശ്ചിത സമയപരിധി കഴിഞ്ഞതിന് ശേഷവും ഇത്തരം ആയുധങ്ങൾ കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ അത്തരക്കാക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആയുധശാലകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊള്ളയടിച്ചതോ നിയമവിരുദ്ധമായി എത്തിച്ചതോ ആയ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടേയും കാര്യത്തില്‍ സംസ്ഥാന സർക്കാർ വളരെയധികം ആശങ്കാകുലരാണ്. ഈ ആയുധങ്ങൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. സമാധാനത്തെയും സാമുദായിക ഐക്യത്തെയും ബാധിക്കുന്ന നിരവധി സംഭവങ്ങൾ കാരണം കഴിഞ്ഞ 20 മാസമായി താഴ്‌വരയിലെയും മലയോര പ്രദേശത്തേയും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും അജയ് കുമാർ ഭല്ല പറയുന്നു.

'ജനങ്ങൾക്ക് അവരുടെ സാധാരണ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. അതിനായി സംസ്ഥാനത്തെ എല്ലാ സമൂഹങ്ങളും ശത്രുത അവസാനിപ്പിക്കുന്നതിനും സമൂഹത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനും മുന്നോട്ട് വരണം' ഗവർണർ പറഞ്ഞു.
താഴ്‌വരയിലേത് ആയാലും മലയോര പ്രദേശങ്ങളിലേത് ആയാലും യുവാക്കൾ, കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പോലീസിനോ സുരക്ഷാ സേനയ്‌ക്കോ മുമ്പില്‍ അടിയറവ് വെക്കുകയാണ് വേണ്ടത്.
'ഈ ആയുധങ്ങൾ തിരികെ നൽകുന്ന നിങ്ങളുടെ ഒറ്റ പ്രവൃത്തി സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ ഒരു നടപടിയാകും. നിശ്ചിത സമയത്തിനുള്ളിൽ അത്തരം ആയുധങ്ങൾ തിരികെ നൽകിയാൽ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. എന്നാല്‍ സമയപരിധിക്ക് ശേഷവും ഇത്തരം ആയുധങ്ങൾ കൈവശം വച്ചാൽ കർശന നടപടി സ്വീകരിക്കും' ഗവർണർ മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾക്ക് സമാധാനപരമായ പരിഹാരം ഉറപ്പാക്കാനും യുവാക്കളുടെ ഭാവി സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ശോഭനമായ ഭാവിക്കായി പ്രതീക്ഷയോടെയും വിശ്വാസത്തോടെയും നമുക്ക് ഒരുമിച്ച് നമ്മുടെ സംസ്ഥാനം പുനർനിർമ്മിക്കാം. എല്ലാവരും മുന്നോട്ട് വന്ന് സമാധാനം തിരഞ്ഞെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍സിങ് രാജിവെച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. 1951-ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വരുന്നത്.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications