Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂർ വീണ്ടും അശാന്തം; വൻ പ്രതിഷേധം, പോലീസിന് നേരെ കല്ലേറ്..സമ്പൂർണ അടച്ചിടൽ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലാണ് പ്രേക്ഷോഭങ്ങൾ അരങ്ങേറിയത്. ബിജെപി സർക്കാരിന്റെ രൂപീകരണവും കുക്കി നേതാക്കൾ സർക്കാരിൻ്റെ ഭാഗമായതുമാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. കുക്കി നേതാവായ നെംച കിപ്ഗിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ പ്രക്ഷോഭകരെ ചൊടിപ്പിച്ചത്.

പ്രത്യേക ഭരണസമിതി എന്ന ദീർഘകാല ആവശ്യം അവഗണിക്കപ്പെട്ടതിൽ ടുയിബോങ് ബസാറിന് സമീപം തടിച്ചുകൂടിയ പ്രക്ഷോഭകർ പുതിയ സർക്കാരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. കിപ്ഗനെതിരെ മുദ്രാവാക്യങ്ങളുയർത്തിയ പ്രതിഷേധിക്കാ മരങ്ങളും ടയറുകളും കത്തിച്ച് റോഡുകൾ തടയാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടായി.

manipur3

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി രൂക്ഷമായി. പ്രതിഷേധക്കാർ കല്ലേറ് തുടർന്നതോടെ സേന ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കുകളേറ്റു. കാര്യമായ വസ്തുനഷ്ടംസ്ഥിരീകരിച്ചിട്ടില്ല.സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണെന്നും സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കാങ്പോക്പിയിൽ നിന്നുള്ള നെംച കിപ്ഗൻ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബുധനാഴ്ച വൈകുന്നേരം മുതൽ ജില്ലയിൽ സംഘർഷം പുകയുന്നുണ്ടായിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി മേഖലയായ ചുരചന്ദ്പൂരിലടക്കം വിവിധ ഗ്രൂപ്പുകൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരണത്തിനെതിരെ കുക്കി നേതാക്കൾ

ഏകദേശം ഒരു വർഷത്തോളം നീണ്ട രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് ബിജെപി നേതാവ് യുമ്‌നം ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റത് . മെയ്തേയ് വിഭാഗക്കാരനാണ് ഖേംചന്ദ് സിങ്ങ്.അതിനിടെ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കെടുത്ത കുക്കി എംഎൽഎമാരായ ഉപമുഖ്യമന്ത്രി നേംച കിപ്‌ജെൻ, എൽഎം കുട്ടെ, നൂർസങ്‌ലൂർ സനേറ്റ് എന്നിവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്നും കുക്കി വിഭാഗം നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

"മണിപ്പൂർ സർക്കാർ രൂപീകരണത്തിൽ കുക്കി-സോ എംഎൽഎമാർ പങ്കെടുത്തതിനെ ശത്രുപക്ഷത്ത് ചേരുന്നതിന് തുല്യമായാണ് കാണുന്നത്. ഈ എംഎൽഎമാർ സ്വന്തം ജനങ്ങളുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും വികാരങ്ങൾക്കും മേലെ അവരുടെ രാഷ്ട്രീയ ഭാവിക്കാണ് മുൻഗണന നൽകിയത് . ജനങ്ങളുടെ രോഷമാണ് ഇന്ന് കണ്ടത്. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്',കുക്കി നേതാക്കളിൽ ഒരാൾ പറഞ്ഞു.

മണിപ്പൂരിലെ കുക്കി-സോ നിവാസികൾക്കായി ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശവും സ്വന്തം നിയമസഭയും രൂപീകരിക്കണമെന്നാണ് കുക്കി സോ സംഘടനയും കുക്കി-സോ കൗൺസിലും ആവശ്യപ്പെടുന്നത്. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച നിയമസഭാ അംഗങ്ങൾ സ്വന്തം ജനങ്ങളെത്തന്നെ വഞ്ചിക്കാൻ തീരുമാനിച്ചതിൽ ദുഃഖവും നിരാശയും രേഖപ്പെടുത്തുന്നതായി കെഎസ്ഒ പ്രസ്താവനയിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+