Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിപ്പൂർ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ'; മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് സിപിഎം പിബി

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് മണിപ്പൂരിലെ ബിജെപി സർക്കാർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാണ് എന്നതിനുള്ള തെളിവാണെന്നും പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.

മാസങ്ങളുടെ മൗനത്തിനു ശേഷം വന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ സംഭവത്തെയും മണിപ്പൂരിലെ അക്രമങ്ങളുടെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട 'ഡബിൾ എഞ്ചിൻ' സർക്കാർ ഒളിച്ചോടുകയാണ്.

cpm

ബിജെപിയുടെ 'മികച്ച ഭരണം' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തെളിയുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, മണിപ്പൂരിൽ രണ്ട് ആദിവാസി വനിതകൾക്കു നേർക്കുണ്ടായ ഭീകരമായ അതിക്രമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നേർക്കുണ്ടായ കൈയേറ്റമാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

മെയ് നാലിനു നടന്ന അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. പ്രധാനമന്ത്രിക്ക് വേദനിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടര മാസത്തോളം മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല, അവർ പറഞ്ഞു.

മണിപ്പൂരിൽ 120 പേർ കൊല്ലപ്പെട്ടപ്പോഴോ ക്ഷേത്രങ്ങളും പള്ളികളും കത്തിയെരിഞ്ഞപ്പോഴോ മോദിക്ക് ദുഃഖവും രോഷവും തോന്നിയില്ല. ഇപ്പോൾ 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രിക്ക് ലജ്ജയുണ്ടോ. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും മണിപ്പൂർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് രാജ്യം മുഴുവൻ വിരൽചൂണ്ടി പറയുന്നു.

ഇതാണോ ഇരട്ട എൻജിൻ സർക്കാർ. മണിപ്പൂർ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പുർ സർക്കാരിനെ സംരക്ഷിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഒരു മേഖല മുഴുവൻ കത്തിയെരിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി ലോകത്ത് എവിടെയും ഉണ്ടാകില്ല അതെ, 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നു. അവരുടെ പ്രധാനമന്ത്രിയെ ഓർത്ത്, ബൃദ്ധ കാരാട്ട് പറഞ്ഞു.

സി പി എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന:

മണിപ്പൂരിൽ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനുമുന്നിൽ നടത്തിച്ചതും അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്തതും അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് കുടുംബാങ്ങങ്ങളുടെ കൊലപാതകവും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് മണിപ്പൂരിലെ ബിജെപി സർക്കാർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാണ് എന്നതിനുള്ള തെളിവാണ്. രണ്ടര മാസമായി സംസ്ഥാനം കത്തിയമരുകയാണ്. എന്നിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്ര സർക്കാരും സംരക്ഷിക്കുകയാണ്.

മാസങ്ങളുടെ മൗനത്തിനു ശേഷം വന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ സംഭവത്തെയും മണിപ്പൂരിലെ അക്രമങ്ങളുടെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട 'ഡബിൾ എഞ്ചിൻ' സർക്കാർ ഒളിച്ചോടുകയാണ്. ബിജെപിയുടെ 'മികച്ച ഭരണം' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തെളിയുന്നത്.

മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം. പീഡനത്തിന് ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം എല്ലാ പാർട്ടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+