കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ അടിച്ചുകൊന്നു; രക്ഷപ്പെടുത്താതെ പോലീസ് നോക്കി നിന്നു!! നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ഇംഫാല്‍: യുവാവിനെ ജനക്കൂട്ടം അടിച്ചുകൊല്ലുന്നത് നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള നാല് പോലീസുകാരെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. മര്‍ദ്ദനമേറ്റ് യുവാവ് പിടയുമ്പോള്‍ പോലീസുകാര്‍ നോക്കി നില്‍ക്കുന്ന വീഡിയോ പുറത്തായതോടെയാണ് നടപടിയുണ്ടായത്.

Kerala

26കാരനായ ഫാറൂഖ് ഖാനെയാണ് ജനക്കൂട്ടം മോഷ്ടാവെന്ന് ആരോപിച്ച് അടിച്ചവശനാക്കിയത്. വ്യാഴാഴ്ചയാണ് സംഭവം. ഇയാള്‍ മര്‍ദ്ദനേമറ്റ് പിടയുന്ന രംഗങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതില്‍ പോലീസുകാര്‍ ജനക്കൂട്ടത്തിന് സമീപം നില്‍ക്കുന്നത് കാണാം. തുടര്‍ന്നാണ് പോലീസിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്.

യുവാവ് വേദനകൊണ്ട് പുളയുമ്പോള്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഇക്കാര്യം വീഡിയോയില്‍ വ്യക്തമാണ്. ഇതാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോഗേശ്വര്‍ ഹാവോബിജാം പറഞ്ഞു.

തൗബാല്‍ ജില്ലക്കാരനാണ് മര്‍ദ്ദനമേറ്റ് മരിച്ച ഫാറൂഖ് ഖാന്‍. ഇരുചക്ര വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചത്. യുവാവിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ഒട്ടേറെ പേര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഫാറൂഖ് ഖാനൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ഈ രണ്ടുപേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ വന്നുവെന്ന് കരുതുന്ന കാര്‍ ജനക്കൂട്ടം കത്തിച്ചു. ഒരു കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തിറങ്ങി. ഇംഫാലില്‍ കുത്തിയിരിപ്പ് സമരം നടന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഈ മാസം 22നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതിവേഗ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.

English summary
4 Manipur Cops Watched As Mob Attack Victim Lay In Pain, Shows Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X