കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്:പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മണിപ്പൂര്‍ മുന്നിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രശ്‌ന ബാധിക മേഖല മണിപ്പൂരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന സാമ്പത്തിക ഉപരോധത്തിന്റെ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

രണ്ട് ഘട്ടമായി മണിപ്പൂരില്‍ നടക്കുന്ന ഇത്തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക ഉപരോധം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് അധികമായി 20 ജില്ലകള്‍ രൂപികരിച്ചതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളാണ് ഇപ്പോഴും മണിപ്പൂരില്‍ അക്രസംഭവങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുന്നത്.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് നിലവില്‍ 17, 500 കേന്ദ്രസേനയെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ മാര്‍ച്ചില്‍ കൂടുതല്‍ സേനയെ സംസ്ഥാനത്ത് വിന്യസിയ്ക്കും. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 5000 അധികം സൈനികരെയും മണിപ്പൂരില്‍ വിന്യസിയ്ക്കും.

തിരഞ്ഞെടുപ്പിന് കരുതലോടെ

തിരഞ്ഞെടുപ്പിന് കരുതലോടെ

കേന്ദ്ര സേനയിലെ 85,000 ഉദ്യോഗസ്ഥരെ മണിപ്പൂര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വിന്യസിയ്ക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. 24 മണിക്കൂറും സേനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ഒരു കണ്‍ട്രോള്‍ റൂമും ആരംഭിക്കും. ഇതിന് പുറമേ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സിഎപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവരെും വിന്യസിയ്ക്കും.

നാഗാ പ്രതിഷേധം

നാഗാ പ്രതിഷേധം

മണിപ്പൂരില്‍ കോണ്‍ഗ്രസ് അധികമായി 20 ജില്ലികള്‍ രൂപീകരിച്ചതിനെതിരെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന ഉപരോധത്തിനും പ്രതിഷേധങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും ശമനം വന്നിട്ടില്ല. ദേശീയ പാത രണ്ടുള്‍പ്പെടെ മണിപ്പൂരിന്റെ ഹൃദപാതകള്‍ അടച്ചിട്ടാണ് നാഗാ പ്രതിഷേധം അല തല്ലുന്നത്.

 ഉപരോധം തിരിച്ചടി

ഉപരോധം തിരിച്ചടി

സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നാരോപിച്ച് ബിജെപി പല തവണ മുഖ്യമന്ത്രി ഒക്രം ഇബോബിയ്ക്കും കോണ്‍ഗ്രസ് സര്‍ക്കാരിനും എതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ വികാരമാണ് സംസ്ഥാനത്ത് സാമ്പത്തിക ഉപരോധത്തോടെ രൂപപ്പെട്ടുവരുന്നത്.

 അങ്കത്തട്ടില്‍ ബിജെപി

അങ്കത്തട്ടില്‍ ബിജെപി

മാര്‍ച്ചില്‍ രണ്ട് ഘട്ടമായി നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 ബിജെപി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 31ല്‍ 20 ഇരുപത് സ്ഥാനാര്‍ത്ഥികളാണ് മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരാണ്. പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

English summary
According to an Intelligence Bureau report, Manipur is the most sensitive among the five poll bound states. According to the report, keeping in mind the ongoing economic blockade the state should be kept in the most sensitive category.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X