ബിരൻ സിംഗിനെ ഒഴിവാക്കും? മണിപ്പൂരിൽ മനസ് തുറക്കാതെ നേതൃത്വം..ഈ പേരുകളും പരിഗണനയിൽ
ദില്ലി;പ്രവചനങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് മണിപ്പൂരിൽ ബി ജെ പി ഭരണ തുടർച്ച നേടിയത്. 60 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റുകളായിരുന്നു. എൻ പി പി 7 സീറ്റുകളും എൻ പി എഫ് 5 സീറ്റുകളും നേടിയിരുന്നു.
ഭരണതുടർച്ച നേടിയതോടെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ദേശീയ നേതൃത്വം ആരംഭിച്ചെങ്കിലും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദേശീയ നേതൃത്വം സസ്പെൻസ് തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയായിരുന്നു ബി ജെ പി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ മുഖ്യമന്ത്രിയായിരുന്ന എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയായിരുന്നു ബിരേൻ സിംഗ് വിജയിച്ചത്.

എന്നാൽ ഇത്തവണ ബിരേനിനെ പരിഗണിക്കില്ലെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച ബിരേൻ സിംഗ് രാജിവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അദ്ദേഹം നടത്തിയിട്ടില്ല. പാർട്ടിയുടെ പാർലമെന്ററി ബോർഡ് സംസ്ഥാന ഘടകവുമായി ആലോചിച്ച് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നണ് മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാ ദേവി തൊട്ട് പിന്നാലെ പ്രതികരിച്ചത്.

അടുത്ത സർക്കാരിനെ നയിക്കാൻ എന്തുകൊണ്ടാണ് ബിരാൻ സിംഗിനെ ചുമതലപ്പെടുത്താത്തത് എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് അദ്ദേഹം സമാധാനം സ്ഥാപിക്കുകയും സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്തു. കുന്നുകളിലും താഴ്വരയിലും അസമത്വം ഇല്ലാതെ തന്നെ വികസനം നടപ്പാക്കി, ബിരേൻ സിംഗ് അനുയായികൾ പറയുന്നു. 2017 ൽ നിന്ന് പാർട്ടിയുടെ ഭൂരിപക്ഷം ഇക്കുറി മെച്ചപ്പെടുത്തി. 60 ൽ നിന്ന് 32 സീറ്റുകൾ നേടി. മണിപ്പൂരിൽ കോൺഗ്രസിന് ശേഷം ഭൂരിപക്ഷം നേടുന്ന രണ്ടാമത്തെ കക്ഷിയായി ബി ജെ പി മാറി. 2012ൽ 42 സീറ്റാണ് കോൺഗ്രസ് നേടിയത്, നേതാക്കൾ കൂട്ടിച്ചേർത്തു.

അതേസമയം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ബിരേൻ സിംഗ് കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി കേസരയിൽ അത്ര സുഗമമായ ഭരണമായിരുന്നില്ല നയിച്ചത്. ഈ സാഹചര്യത്തിൽ 'ചുമക്കേണ്ട ബാധ്യത' പാർട്ടിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

അതേസമയം ബിരേൻ സിംഗ് അല്ലേങ്കിൽ തോംഗം ബിശ്വജിത്ത്, കോന്തൗജം ഗോവിന്ദാസ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ആർ എസ് എസിന്റെ ഗുഡ്ബുക്കിൽ ഇടംപിടിച്ച നേതാവാണ് ബിശ്വജിത്ത്. . മാത്രമല്ല 2017 ൽ മുഖ്യമന്ത്രിക്കേസരക്കായുള്ള താത്പര്യം ബിശ്വജിത്ത് പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുൻ മന്ത്രിയെന്ന നിലയിൽ ഭരണത്തിലെ അനുഭവപരിചയം ഉള്ളതിനാൽ അന്ന് ബിരേനെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ തൃണമൂൽ കോൺഗ്രസിലായിരുന്ന ബിശ്വജിത്ത് 2016 ലാണ് ബി ജെ പിയിൽ ചേർന്നത്.

കോൺഗ്രസ് കോന്തൗജം ഗോവിന്ദാസ് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷ പദവി ഉപേക്ഷിച്ചായിരുന്നു ഗോവിന്ദ ദാസിന്റെ കൂടുമാറ്റം. 7 തവണ എം എൽ എയായിരുന്ന അദ്ദേഹം ഒരിക്കൽ പോലും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നില്ല. ബി ജെ പിയിൽ പുതിയ നേതാവായ അദ്ദേഹത്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത ഇല്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നിണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications