കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍പിപി എംഎല്‍എമാര്‍, ഇബോബി സിംഗിന് 332 കോടിയുടെ കേസ്, ബിജെപി ഗെയിം

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാര്‍ മടങ്ങി പോയിരിക്കുകയാണ്. ഹിമന്ത ബിശ്വ ശര്‍മ തിരിച്ചെത്തിയത് അദ്ഭുതങ്ങളാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് പിന്നാലെ പണിയും വന്നിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ച ഇബോബി സിംഗിനെ സിബിഐ കുരുക്കിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. നാളെ തന്നെ മെഗാ അഴിമതിയില്‍ ഇബോബി സിംഗിനെ ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമെന്നാണ് സൂചന.

കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച നാല് എന്‍പിപി എംഎല്‍എമാരും കോണ്‍ഗ്രസ് ക്യാമ്പ് വിട്ടിരിക്കുകയാണ്. ബിരേന്‍ സിംഗിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചവരായിരുന്നു ഈ നേതാക്കള്‍. കോണ്‍ഗ്രസ് ഒക്രം ഇബോബി സിംഗിന്റെ നേതൃത്വത്തില്‍ ഇവരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിഞ്ഞു.

ഹിമന്ത ബിശ്വയുടെ ഗെയിം

ഹിമന്ത ബിശ്വയുടെ ഗെയിം

എംഎല്‍എമാര്‍ വിട്ട് പോയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഇബോബി സിംഗിന് ഇവരുടെ കൂടെ നിര്‍ത്താനായില്ലെന്നാണ് സൂചന. അതേസമയം പിന്നില്‍ കളിച്ചത് ഹിമന്ത ബിശ്വ ശര്‍മയാണ്. ഹിമന്ത കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് തന്നെ ഇവര്‍ മയപ്പെട്ടിരിക്കുകയാണ്. ഹിമന്ത ശര്‍മ എന്‍പിപി എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരെ ദില്ലിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

Recommended Video

cmsvideo
ഇത്ര മണ്ടന്മാരായിരുന്നോ ബിജെപി നേതാക്കള്‍ | Oneindia Malayalam
48 മണിക്കൂറിനുള്ളില്‍

48 മണിക്കൂറിനുള്ളില്‍

48 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നായിരുന്നു ഹിമന്ത ശര്‍മ പറഞ്ഞത്. അതേപടി നടത്തി കാണിച്ച് കൊടുത്തിരിക്കുകയാണ് അദ്ദേഹം. കോണ്‍റാഡ് സംഗ്മയെയും കൊണ്ട് എത്തിയ ശര്‍മ എല്ലാ പിന്തുണയും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇവര്‍ക്ക് കൂടുതല്‍ വകുപ്പുകളും ഇനി ല ഭിച്ചേക്കും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും സ്വതന്ത്രനും തിരിച്ച് ബിജെപിക്ക് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ തിരിച്ചെത്തുന്നതോടെ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കും.

332 കോടിയുടെ കേസ്

332 കോടിയുടെ കേസ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിംഗിനെ പൂട്ടാനാണ് ബിജെപിയുടെ നീക്കം. 332 കോടിയുടെ കേസാണിത്. 2009നും 2017നും ഇടയില്‍ വികസനത്തിനുള്ള ഫണ്ടുകളില്‍ തിരിമറി നടത്തിയെന്നാണ് കേസ്. ഇതില്‍ സിബിഐ ഇബോബി സിംഗിനെ നാളെ ചോദ്യം ചെയ്യും. സിബിഐ ടീം ഇംഫാലില്‍ എത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ അറസ്റ്റ് തന്നെ ഉണ്ടാവുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തന്നെ കുടുക്കിയാല്‍ പിന്നെ ബിജെപിക്ക് തടസ്സങ്ങളൊന്നുമില്ല.

മുഖ്യമന്ത്രിയെ മാറ്റുമോ?

മുഖ്യമന്ത്രിയെ മാറ്റുമോ?

ബിരേന്‍ സിംഗിന് പാര്‍ട്ടിയില്‍ വലിയ മതിപ്പില്ല. അമിത് ഷായുടെ പിന്തുണയില്‍ മാത്രമാണ് അദ്ദേഹം നില്‍ക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റുമെന്ന് ശര്‍മ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബിരേന്‍ സിംഗിന് സഖ്യത്തെ നിയന്ത്രിക്കാനാവുന്നില്ലെന്ന് ഹിമന്ത ശര്‍മ, അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പകരം സഖ്യത്തില്‍ ധാരണയായിട്ടുള്ള മുതിര്‍ന്ന നേതാവിനെ പരിഗണിക്കും. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വീണിരുന്നെങ്കില്‍ വടക്കുകിഴന്‍ സഖ്യത്തെ തന്നെ അത് ബാധിക്കുമായിരുന്നു.

കോണ്‍ഗ്രസിന് രണ്ടാമതും വീഴ്ച്ച

കോണ്‍ഗ്രസിന് രണ്ടാമതും വീഴ്ച്ച

രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വീണ്ടും ബിജെപിയുടെ ഗെയിമില്‍ വീണിരിക്കുകയാണ്. ഹിമന്ത ശര്‍മയെ വരുത്തുന്നതിന് വേണ്ടി എല്ലാം വൈകിപ്പിച്ചത് കോണ്‍ഗ്രസിന്റെ വലിയ വീഴ്ച്ചയായിരുന്നു. ഈ എംഎല്‍എമാര്‍ക്ക് വേണ്ട സഹായം നല്‍കാനോ സാധിച്ചില്ല. ദില്ലിയില്‍ നിന്നെത്തിയ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് മുമ്പേ ക്വാറന്റൈനിലായത് കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതോടെ സര്‍ക്കാരുണ്ടാക്കാനോ നിയമനടപടിയുമായി മുന്നോട്ട് പോവാനോ സാധിച്ചില്ല.

ഇനിയുള്ള പ്രശ്‌നങ്ങള്‍

ഇനിയുള്ള പ്രശ്‌നങ്ങള്‍

ബിരേന്‍ സിംഗ് നേരത്തെ പ്രമുഖ നേതാവ് ബിശ്വജിത്തുമായും ജോയ്കുമാര്‍ സിംഗുമായി ഇടഞ്ഞതാണ്. ഇവരുടെ വകുപ്പുകള്‍ പലതും അദ്ദേഹം എടുത്ത് മാറ്റിയിരുന്നു. ബിശ്വജിത്തിനാണ് കൂടുതല്‍ സാധ്യത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളത്. അതേസമയം ജോയ്കിഷന്‍ സിംഗ് മണിപ്പൂരിലെ ആദ്യത്തെ ബിജെപി എംഎല്‍എയാണ്. അദ്ദേഹത്തിനും സാധ്യതയുണ്ട്. ജോയ്കുമാര്‍ സിംഗ് എന്‍പിപിയുടെ എംഎല്‍എയാണ്. ബിരേന്‍ സിംഗ് ക്യാമ്പ് നേരത്തെ ഇവരോട് ധൈര്യമുണ്ടെങ്കില്‍ എന്‍ഡിഎ വിടാനും വെല്ലുവിളിച്ചിരുന്നു. ഇതെല്ലാം അദ്ദേഹത്തെ മാറ്റാനുള്ള കാരണമായി മാറും.

English summary
manipur: npp mla's leave congress camp return to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X