കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായും നദ്ദയും ഇടപെട്ടു; മണിപ്പൂര്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു, എന്‍പിപി പിന്തുണ തുടരും

  • By Desk
Google Oneindia Malayalam News

ദില്ലി: മണിപ്പൂരില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് എന്‍പിപി പിന്തുണ തുടരും. എന്‍പിപി എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ ചര്‍ച്ചയാണ് സര്‍ക്കാരിന് തുണയായത്. സര്‍ക്കാരിന് പിന്തുണ തുടരുമെന്ന് എംഎല്‍എമാര്‍ അറിയിച്ചതായി അസം മന്ത്രിയും പ്രശ്‌നപരിഹാരത്തിന് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച വ്യക്തിയുമായ ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. എന്‍പിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാങ്മയും പാര്‍ട്ടിയുടെ മണിപ്പൂരിലെ നാല് എംഎല്‍എമാരുമാണ് ദില്ലിയിലെത്തി അമിത് ഷായെ കണ്ടത്.

A

ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി ബിജെപിയെ അധികാരത്തിലെത്താന്‍ മണിപ്പൂരില്‍ സഹായിച്ചത് എന്‍പിപിയായിരുന്നു. എന്‍പിപിയുടെ നാല് എംഎല്‍എമാര്‍ 2017ല്‍ ബിജെപിയെ പിന്തുണച്ചു. ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് തര്‍ക്കം രൂക്ഷമായതും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതും.

ഹിമന്ത് ബിശ്വ ശര്‍മ എന്‍പിപി അധ്യക്ഷന്‍ കൊര്‍ണാഡ് സാങ്മയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ വിമതരെ സാങ്മ ബന്ധപ്പെട്ടു. അവരും ബിശ്വ ശര്‍മയുമായി ചര്‍ച്ച നടത്തി. ശേഷമാണ് എന്‍പിപിയുടെ നാല് എംഎല്‍എമാരെയും കൂടി ബിശ്വശര്‍മ ദില്ലിയിലേക്ക് പുറപ്പെട്ടത്. ആദ്യം ഇംഫാലില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക്. അവിടെ നിന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയിലേക്ക്.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

അതിനിടെ സിബിഐ ഉദ്യോഗസ്ഥര്‍ ഇംഫാലിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങിനെതിരായ 332 കോടിയുടെ അഴിമതി കേസ് അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനാണ് സിബിഐ സംഘം എത്തിയത്. ഇബോബി സിങിനെ മൂന്ന് മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. ഇനിയും വിളിപ്പിക്കുമെന്നാണ് സൂചന. മറ്റൊരു ഉന്നത ഉദ്യോഗസ്ഥനോട് വ്യാഴാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത് ഇബോബി സിങിന്റെ നേതൃത്വത്തിലാണ്. ഇദ്ദേഹമാണ് സിബിഐ വലയത്തിലായിരിക്കുന്നത്.

English summary
Manipur NPP MLAs Met Amit Shah; will continue to support the BJP-led government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X