കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി 4 കക്ഷികള്‍; ത്രിപുരയിലും കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് | Oneindia Malayalam

ഇംഫാല്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ബില്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം എങ്ങനെയാണ് ബാധിക്കുകയെന്ന ആശങ്ക ബിജെപിക്കുണ്ട്. ബില്ലില്‍ ബിജെപി തുടരുന്ന കര്‍ക്കശ നിലപാടില്‍ സഖ്യകക്ഷികളില്‍ പലരും അസംതൃപ്തരാണ്.

<strong>ന്യൂനപക്ഷ പ്രീണന പ്രചരണം; രാഹുലിന്‍റെ ഏഴയലത്ത് പോലും ഏല്‍ക്കില്ല; രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു</strong>ന്യൂനപക്ഷ പ്രീണന പ്രചരണം; രാഹുലിന്‍റെ ഏഴയലത്ത് പോലും ഏല്‍ക്കില്ല; രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു

ഇതിന് പുറമെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കൊഴിഞ്ഞു പോവുന്നതും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നു. അതേ സമയം മറുവശത്ത് മേഖലയില്‍ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കൂടുതല്‍ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതും ഇതര പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ കടന്നുവരുന്നതും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മണിപ്പൂരില്‍

മണിപ്പൂരില്‍

മേഖലയില്‍ കോണ്‍ഗ്രസിനോട് അകലം പാലിച്ചിരുന്ന മൂന്നാം മുന്നണിയില നാല് രാഷ്ട്രീയ പാര്‍ട്ടികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രിസിന് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകളില്‍ മത്സരം നടക്കുന്ന മണിപ്പൂരില്‍ ഈ സഖ്യം കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കും.

മതേതരത്വ ജനാധിപത്യ സഖ്യം

മതേതരത്വ ജനാധിപത്യ സഖ്യം

ചുരാചന്ദ്‌പുർ ജില്ലയിലെ മുൻ സ്വയംഭരണ ജില്ലാ കൗൺസിലിലെ എട്ടംഗങ്ങൾ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നായിരുന്നു നേരത്തെ മണിപ്പൂരില്‍ മതേതരത്വ ജനാധിപത്യ സഖ്യം രൂപീകരിച്ചത്.

മൂന്നാം മുന്നണിയിൽ കക്ഷികള്‍

മൂന്നാം മുന്നണിയിൽ കക്ഷികള്‍

ആംആദ്മി പാർട്ടി, രാഷ്ട്രീയ ജനഹിത് സംഘർഷ് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, മണിപ്പുർ പീപ്പിൾസ് കൗൺസിൽ, ജനതാദൾ എസ്, തൃണമൂൽ കോൺഗ്രസ്, ഡെമോക്രാറ്റിക് ഭാരതീയ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയാണ് മൂന്നാം മുന്നണിയിൽ കക്ഷികള്‍.

പിന്തുണ അറിയിച്ചു

പിന്തുണ അറിയിച്ചു

ഇതില്‍ ജനതാദൾ എസ്, തൃണമൂൽ കോൺഗ്രസ്, ഡെമോക്രാറ്റിക് ഭാരതീയ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു. ഒ നബകിഷോർ സിങ്, കെ ജയിംസ് എന്നിവരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ.

എതിരാളിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം

എതിരാളിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം

മതേതരത്വ ജനാധിപത്യ സഖ്യത്തിലെ മറ്റ് കക്ഷികളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ബിജെപി സഖ്യത്തിന്‍റെ പരാജയത്തിനായി ഏവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ത്രിപുരയില്‍

ത്രിപുരയില്‍

മണിപ്പൂരില്‍ ബിജെപി ഇതര കക്ഷികളാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതെങ്കില്‍ ത്രിപുരയില്‍ ബിജെപി സഖ്യത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസിലേക്ക് നേതാക്കളും അണികളും ഒഴുകിയെത്തിയത്. സംസ്ഥാനത്തെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയില്‍ നിന്ന് 400 പ്രവര്‍ത്തകരും നേതാക്കളുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വന്നത് ഉന്നതര്‍

വന്നത് ഉന്നതര്‍

പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ തള്ളിക്കൊണ്ടാണ് പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍ പെഴ്‌സണ്‍ കൃതിമോഹന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഐപിഎഫ്ടി വഞ്ചിച്ചു

ഐപിഎഫ്ടി വഞ്ചിച്ചു

‘ത്രിപുരലാന്‍ഡ്' വാഗ്ദാനം കേട്ട ഗ്രാമങ്ങളിലെ നിഷ്‌ക്കളങ്കരായ പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐപിഎഫ്ടി യുവജന നേതാവായ മൃണാള്‍ ത്രിപുര പ്രതികരിച്ചു. മാര്‍ച്ച് 31ന് രണ്ട് ഐപിഎഫ്ടി വനിതാ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അഫ്സ്പ പുനപരിശോധിക്കും

അഫ്സ്പ പുനപരിശോധിക്കും

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസ് അഫ്സ്പ പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രകടനപത്രികയില്‍

പ്രകടനപത്രികയില്‍

സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവഴേ്‌സ് ആക്ട്) പുനപരിശോധിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. അതേസമയം രാജ്യത്ത് ചില പ്രത്യേക മേഖലകളില്‍ അഫ്‌സ്പ ആവശ്യമാണ് എന്നും 53 പേജുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
manipur secular democratic front to support congress in lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X