കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നടയില്‍ സംസാരിക്കാത്തതിന്റെ പേരില്‍ മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; സംഭവം ബെംഗളൂരുവില്‍

Google Oneindia Malayalam News

ബംഗളൂരു: കന്നട ഭാഷ സംസാരിക്കത്തതിന്റെ പേരില്‍ മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ബംഗളൂരുവിലെ റസ്റ്റോറന്റില്‍ ചൊവ്വാഴ്ച രാത്രിയാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദനത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. 26കാരനായ ടി മൈക്കല്‍ ലാംജതാങ് ഹൗക്കിപ്പ്, 28കാരനായ ഗാംഖോലന്‍ ഹൗക്കിപ്പ്, 25കാരനായ റോക്കി കിപ്‌ഗെന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ചൊവ്വാഴ്ച രാത്രി കോത്തനൂരിനടുത്തുള്ള ബൈരതി ക്രോസിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കവെയാണ് സംഭവം. രാത്രി ഒന്‍പത് മണിയോടെ പ്രതികള്‍ ഇവരെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അരുണ്‍ കുമാര്‍, കരുണാകരന്‍, ജെയിംസ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. അടുത്ത മേശയിലിരിക്കുകയായിരുന്ന ഇവര്‍ മണിപ്പൂരി വിദ്യാര്‍ഥികളോട് പതുക്കെ സംസാരിക്കാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കിയതോടെ കന്നഡയില്‍ മറുപടി നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ബ്രസീലില്‍ മോദി-ഷീ കൂടിക്കാഴ്ചവിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ബ്രസീലില്‍ മോദി-ഷീ കൂടിക്കാഴ്ച

attack

കന്നടയില്‍ സംസാരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് പോകണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതായി മര്‍ദ്ദനമേറ്റ മൈക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ കര്‍ണാടക ഭക്ഷണം കഴിക്കുകയാണ്, നിങ്ങള്‍ കര്‍ണാടകയിലാണ് താമസിക്കുന്നത്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം, അല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്ത് പോകണം. ഇതായിരുന്നു പ്രതിയുടെ വാക്കുകളെന്ന് മൈക്കല്‍ പറയുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നതായും വിദ്യാര്‍ഥികളെ കസേരയും കല്ലും ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 504 (സമാധാനം ലംഘിക്കല്‍, മനപൂര്‍വ്വം അപമാനിക്കല്‍), 324 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് ഉപദ്രവിക്കല്‍), 34 എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

English summary
Manipur students beaten up for not speaking Kannada in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X