കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുവാവിനെ മേജര്‍ വെടിവച്ച് കൊന്നു'... സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം... മണപ്പൂരില്‍ പിന്നീട് നടന്നത്...

Google Oneindia Malayalam News

ഇംഫാല്‍: രാത്രി സൈനികര്‍ പിടിച്ചുകൊണ്ടുപോയ യുവാവിനെ പിന്നീട് കണ്ടെത്തിയത് വെടിയേറ്റ നിലയില്‍. വൈകാതെ മരിക്കുകയും ചെയ്തു. ഈ സംഭവം അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. സൈനിക ക്യാമ്പിലേക്ക് ജനങ്ങള്‍ ഇരച്ചുകയറി വ്യാപകമായ നാശനഷ്ടം വരുത്തി.

എന്താണ് യുവാവിന് സംഭവിച്ചത് എന്ന കാര്യത്തില്‍ അസം റൈഫിള്‍സോ പോലിസോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ പറയുന്നത് സൈനികര്‍ വെടിവച്ചു കൊന്നു എന്നാണ്. അസമിലെ കങ്‌പോക്പി ജില്ലയിലെ ചല്‍വയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

വെള്ളിയാഴ്ച രാത്രി അസം റൈഫിള്‍സ് 44 വിഭാഗത്തില്‍പ്പെട്ട മേജറും മറ്റു മൂന്ന് സൈനികരും വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയ യുവാവാണ് കൊല്ലപ്പെട്ടത് എന്ന് ജനങ്ങള്‍ പറയുന്നു. കങ്‌പോക്പി ജില്ലയിലെ ആസ്ഥാനത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ചല്‍വ ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

വെടിയേറ്റ നിലയില്‍ കണ്ടെത്തി

വെടിയേറ്റ നിലയില്‍ കണ്ടെത്തി

മേജറും മൂന്ന് സഹപ്രവര്‍ത്തകരുമാണ് വീട്ടിലെത്തിയതെന്ന് ചല്‍വയിലെ ഗ്രാമീണര്‍ പറയുന്നു. മങ്‌ബോയിലാല്‍ ലുവും എന്ന വ്യക്തിയെ ആണ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ഇയാളെ പിന്നീട് കണ്ടെത്തിയയത് വെടിയേറ്റ നിലയില്‍ റോഡില്‍ കിടക്കുന്നതാണ്. നാട്ടുകാര്‍ വേഗം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മേജറെ പോലീസിന് കൈമാറി

മേജറെ പോലീസിന് കൈമാറി

ജില്ലാ ആശുപത്രിയിലക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് മരിച്ചു. ക്ഷുഭിതരായ ഗ്രാമീണര്‍ അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറി. വന്‍ നാശനഷ്ടമുണ്ടാക്കി. രണ്ടു വാഹനങ്ങള്‍ നശിപ്പിച്ചു. ആയുധങ്ങളും കേടുവരുത്തി. മേജറിനെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുവന്ന് പോലീസിന് കൈമാറി.

സമാധാനത്തിലേക്ക് എത്തിയത് ഇങ്ങനെ

സമാധാനത്തിലേക്ക് എത്തിയത് ഇങ്ങനെ

സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോലീസ് ഇടപെട്ടു. പൗരസംഘടനകളുമായി പോലീസും സൈനികരും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ച നടത്തി. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉറപ്പ് നല്‍കി. പൗരസംഘടനകളുടെ മൂന്ന് ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.

മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചു

മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചു

ഉന്നതതല അന്വേഷണം നടത്തണം, 44 അസം റൈഫിള്‍സിന്റെ ക്യാമ്പ് ജില്ലയില്‍ നിന്ന് ഒഴിവാക്കണം, കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ അസം റൈഫിള്‍സ് നഷ്ടപരിഹാരം നല്‍കണം... എന്നിവയായിരുന്നു പൗരസംഘടനകളുടെ ആവശ്യം. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ചയില്‍ അംഗീകരിച്ചു.

ഇവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്

ഇവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്

22 സെക്ടര്‍ അസം റൈഫിള്‍സ് ബ്രിഗേഡിയര്‍ പിഎസ് അറോറ, കുകി ഇന്‍പി കങ്‌പോക്പി ജനറല്‍ സെക്രട്ടറി തങ്മിന്‍ലെന്‍ കിപ്‌ജെന്‍, മണിപ്പൂര്‍ പോലീസ് എഡിജിപി, കുകി വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

Recommended Video

cmsvideo
ഉത്തരവ് പിൻവലിച്ച് ഡൽഹി ആശുപത്രി അധികൃതർ..ഇത് മലയാളി ഡാ

English summary
Manipur Villagers stormed to Assam Rifles Camp after They Alleged Major killed A Youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X