സാധാരണ ജനജീവിതം ദുസ്സഹം; വിലക്കയറ്റം അതിരൂക്ഷം, മണിപ്പൂരിലെ ജനങ്ങളുടെ പരാതി ഇങ്ങനെ
ഇംഫാല്‍: ഒരു മാസത്തിലേറെ കലാപത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് മണിപ്പൂര്‍. എന്നാല്‍ സാധാരണ ജനങ്ങള്‍ ഇതില്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്. കലാപത്തിലും പ്രതിഷേധത്തിലും അവരാകെ നിരാശയിലാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വരവോടെ ആളുകള്‍ പ്രതീക്ഷയിലാണ്. അദ്ദേഹത്തിലൂടെ സമാധാനം കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മണിപ്പൂരിലെ ജനങ്ങള്‍.
പലര്‍ക്കും വീടുകളിലേക്ക് പോലും മടങ്ങിപ്പോകാനാവാത്ത സാഹചര്യമാണ്. മൂന്നാഴ്ച്ചയോളം വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇടയ്ക്ക് കര്‍ഫ്യൂവില്‍ ചില ഇളവുകള്‍ വന്നിരുന്നു. ആ സമയത്ത് ഭക്ഷണ സാധനങ്ങളും, മരുന്നുകളും വാങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.അതേസമയം അനുമതി ലഭിച്ചാലും വിലക്കയറ്റം കാരണം പലര്‍ക്കും സാധനം വാങ്ങാനുള്ള പണം ഉണ്ടാവാറില്ല.

വിലക്കയറ്റം അതിരൂക്ഷമാണ് മണിപ്പൂരില്‍. പെട്രോള്‍ വില നിരോധനാജ്ഞയെ തുടര്‍ന്ന് വിലയേറിയ വസ്തുവായി മാറിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ എന്‍എച്ച് 2 തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. ഇതും സാധനങ്ങളുടെ ദൗര്‍ലഭ്യത്തെ രൂക്ഷമാക്കി. ഇംഫാലിനെയും നാഗാലാന്‍ഡിലെ ദിമാപൂരിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഹൈവയോണ് എന്‍എച്ച് 2, ഇവ രണ്ടും രാജ്യത്തെ മൊത്തത്തില്‍ മണിപ്പൂരുമായി ബന്ധിപ്പിക്കുന്നതാണ്. ഇവ തടഞ്ഞുള്ള പ്രതിഷേധമാണെങ്കില്‍ അത് മണിപ്പൂരിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ നിശ്ചലമാക്കും.
പല വിദ്യാര്‍ത്ഥികളും ഈ പ്രതിഷേധ പ്രകടനങ്ങളില്‍ നട്ടംതിരിഞ്ഞ് നില്‍ക്കുന്നത്. മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇതേ തുടര്‍ന്ന് ബുദ്ധിമുട്ടിലാണ്. നിരവധി പേര്‍ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ പാസായത്. ഇവര്‍ കോളേജുകളില്‍ പ്രവേശത്തിനായി അപേക്ഷിക്കാന്‍ ഇന്റര്‍നെറ്റില്ലാത്തത് കൊണ്ട് സാധിച്ചിട്ടില്ല.
സാധനങ്ങളുടെ വിലയാണ് ഏറ്റവും തീവ്രമായി നില്‍ക്കുന്നത്. ഉരുളക്കിഴങ്ങിന്റെ വില കിലോ 80 രൂപയാണ്. പെട്രോള്‍ ലിറ്ററിന് 150 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഒപ്പം ഇന്റര്‍നെറ്റുമില്ല. ഐഎസ്‌സി, സിബിഎസ്ഇ പരീക്ഷികള്‍ പാസായവരെങ്ങനെ അഡ്മിഷനായി അപേക്ഷിക്കുമെന്നും ഒരാള്‍ ചോദിക്കുന്നു.
മണിപ്പൂര്‍ വിഭജിച്ച് കാണാന്‍ ഒട്ടും ആഗ്രഹമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മ്യാന്മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നേരിടാനായി സുരക്ഷാ സേന കടുത്ത നടപടികള്‍ എടുക്കുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മണിപ്പൂര്‍ വിഭജിക്കപ്പെടാതിരിക്കാന്‍ എന്‍ആര്‍സി ആവശ്യമാണ്. കുക്കികള്‍ക്കെതിരെ സൈന്യം നടപടിയെടുക്കുന്നില്ല.
സൂരക്ഷാ സേന അനധികൃത കുടിയേറ്റക്കാരെ ശക്തമായി നേരിടണമെന്നും പ്രദേശവാസികളില്‍ ഒരാള്‍ പറയുന്നു. അമിത് ഷാ നേരത്തെ കുക്കികളുമായും മെയ്തികളുമായും കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിരവധി സ്ത്രീകളാണ് വാഹന പരിശോധനയ്ക്കായി രംഗത്തിറങ്ങിയത്. ഇവര്‍ ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് സഹായിക്കുന്നത്. മണിപ്പൂരിന്റെ സമാധാനം ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications