അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്ന് മോദിയോട് മെയ്തികളും ബിജെപിയും; പാടില്ലെന്ന് കുക്കികള്‍
ഇംഫാല്‍: കലാപമുഖരിതമായ മണിപ്പൂരിലെ അസം റൈഫിള്‍സിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെവ്വെറെ കത്തെഴുതി മണിപ്പൂരിലെ മെയ്തി, കുക്കി എം എല്‍ എമാര്‍. മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം എന്ന് മെയ്തി എം എല്‍ എമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യരുത് എന്നാണ് കുക്കി എം എല്‍ എമാരുടെ ആവശ്യം. മെയ്തി വിഭാഗക്കാരായ 40 എം എല്‍ എമാരും കുക്കി വിഭാഗക്കാരായ 10 എം എല്‍ എമാരുമാണ് കത്തയച്ചിരിക്കുന്നത്.
മെയ്തി- കുക്കി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അസം റൈഫിള്‍സിനെയും സൈന്യം ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രസേനയെയും മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. അസം റൈഫിള്‍സിനെ അവരുടെ വിന്യാസ സ്ഥലത്ത് നിന്ന് മാറ്റേണ്ടതുണ്ടെന്നും 'വിശ്വസനീയമായ കേന്ദ്ര സേനയ്ക്ക്' പകരം ചുമതല കൈമാറണം എന്നുമാണ് മെയ്തി വിഭാഗക്കാര്‍ നിവേദനത്തില്‍ പറയുന്നത്.

കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ് (എസ്ഒഒ) കരാര്‍ പിന്‍വലിക്കുക, സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കുക, സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍ (എഡിസികള്‍) ശക്തിപ്പെടുത്തുക എന്നിവയും മെയ്തി എം എല്‍ എമാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കുക്കി ഗ്രൂപ്പുകളുടെ 'പ്രത്യേക ഭരണം' എന്ന ആവശ്യത്തെയും അവര്‍ എതിര്‍ത്തു.
പൊതുജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് അസം റൈഫിള്‍സിന് പകരം മറ്റേതെങ്കിലും അര്‍ദ്ധസൈനിക സേനയെ നിയോഗിക്കണം എന്ന് ബി ജെ പിയുടെ മണിപ്പൂര്‍ യൂണിറ്റും മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ഗോത്രവിഭാഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അസം റൈഫിള്‍സിനെ മാറ്റരുത് എന്നാമ് കുക്കി എം എല്‍ എമാര്‍ നിവേദനത്തില്‍ പറഞ്ഞിരിക്കുന്നത്.
അസം റൈഫിള്‍സ് മണിപ്പൂരില്‍ മുന്‍വിധികളോ പക്ഷപാതമോ ഇല്ലാതെ തങ്ങളുടെ ജോലി നിര്‍വഹിച്ചതായി കുക്കി എം എല്‍ എമാര്‍ പറഞ്ഞു. ''എല്ലാ ഗോത്രവര്‍ഗ സമുദായങ്ങള്‍ക്കും വേണ്ടി, തിരഞ്ഞെടുക്കപ്പെട്ട ആദിവാസി പ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങളുടെ സുരക്ഷയ്ക്ക് ഹാനികരവും അപകടകരവുമായി അസം റൈഫിള്‍സിനെ സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യരുതെന്ന് വിനീതമായി ആവശ്യപ്പെടുന്നു,' എന്നാണ് കുക്കി എം എല്‍ എമാരുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്.
പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് സംസ്ഥാന സേനയെ നിയന്ത്രിക്കണമെന്നും അവരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ബഫര്‍ സോണുകള്‍ ലംഘിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കാനും അഭ്യര്‍ത്ഥിക്കുന്നതായും എം എല്‍ എമാര്‍ പറഞ്ഞു. നേരത്തെ അസം റൈഫിള്‍സിനെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു.
അസം റൈഫിള്‍സ് മാനവികതയെ സംരക്ഷിക്കുകയും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉറച്ചുനില്‍ക്കുകയും പക്ഷപാതമില്ലാത്തവരായിരിക്കുകയും ചെയ്യുന്നതിനാലാണ് മെയ്തികള്‍ കുറ്റപ്പെടുത്തതെന്നും കുക്കികള്‍ ആരോപിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications