മണിപ്പൂര്‍ കലാപം: വിരമിച്ച ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്ന് അമിത് ഷാ, ആറ് കേസുകള്‍ സിബിഐക്ക് വിടും
ഇംഫാല്‍: മണിപ്പൂരിലെ വംശീയ കലാപം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ സി ബി ഐ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. കലാപം തകര്‍ത്ത മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ആയിരിക്കും സി ബി ഐ അന്വേഷണം നടത്തുക അമിത് ഷാ വ്യക്തമാക്കി.
അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും അക്രമത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടുപിടിക്കുമെന്ന് എല്ലാവര്ക്കും ഉറപ്പ് നല്കുന്നു എന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂര്‍ ശാന്തമാണ് എന്നും ജനങ്ങള്‍ക്ക് വികസനവും ക്ഷേമവും തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ത്ഥികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, കുക്കി, മെയ്തേയ് സമുദായങ്ങളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും താന്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിന്യസിച്ചിരിക്കുന്ന ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനത്തിന് സിആര്‍പിഎഫിലെ മുന്‍ ഡിജി കുല്‍ദീപ് സിംഗിന്റെ കീഴില്‍ ഒരു ഇന്റര്‍-ഏജന്‍സി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
കാംഗ്പോപിയിലും മോറേയിലും കുക്കി കമ്മ്യൂണിറ്റിയിലെ നേതാക്കളെയും അമിത് ഷാ കണ്ടിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ സുരക്ഷയും വിതരണവും അമിത് ഷാ ഉറപ്പാക്കുകയും ചെയ്തു. മേയ് 3 ന് ആരംഭിച്ച കലാപത്തില്‍ 80 ഓളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മെയ്തി സമുദായത്തിന് എസ്ടി പദവി നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സംസ്ഥാനം കലാപമുഖരിതമായത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications