കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ശ്രമം; ഈറോം ശര്‍മിളയെ ദില്ലി കോടതി വെറുതെ വിട്ടു

Google Oneindia Malayalam News

ദില്ലി: 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഈറോം ശര്‍മിളയെ ദില്ലി കോടതി വെറുതെ വിട്ടു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വളിക്കണമെന്ന് ആവശ്യപെട്ട് 16 വര്‍ഷമായി ഈറോം ശര്‍മിള നിരാഹാര സമരത്തിലാണ്.

ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തു എന്നതാണ് പ്രോസിക്യൂഷന്‍ വാദം. അഫ്‌സ്പക്കെതിരെയും ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുമാണ് എന്റെ പോരാട്ടമെന്നും ജീവിതത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും ഈറോം ശര്‍മിള പറഞ്ഞു.

Irom Sharmila

ആത്മഹത്യ ശ്രമത്തിനെതിരെ പല തവണ ഈറോം ശര്‍മിളയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ശര്‍മിള അറിയിച്ചു. തനിക്കെതിരെ ഒരേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നതിലും കേസെടുക്കുന്നതിലും അവര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു.

മാലോം നഗരത്തിന്റെ അതിര്‍ത്തിയില്‍ ബസ് കാത്തു നിന്നിരുന്ന പത്തുപേരെ ആസാം റൈഫിള്‍സ് വെടിവെച്ചു കൊന്നിരുന്നു. ഇത് പിന്നീട് മാലോം കൂട്ടകൊല എന്ന പേരിലാണ് അറിയപെട്ടത്. വളരെ കാലമായി സൈന്യം നടത്തുന്ന ക്രൂരതയുടെ തുടര്‍ച്ച മാത്രമായിരുന്നു ഈ വെടിവെപ്പ്. അടുത്ത ദിവസം തന്നെ മണിപ്പൂരിലെ സ്വാതന്ത്ര്യ സംഘടനകളും മറ്റ് സംഘങ്ങളും ഉള്‍പ്പെടെ എല്ലാ മണിപ്പൂരികളും സൈന്യത്തിനെതിരെ സമരം തുടങ്ങി.

ഈ സമരങ്ങളെ സൈന്യം അടിച്ചമര്‍ത്തുകയായിരുന്നു. ഈ സമയത്താണ് ഈറോം ശര്‍മിള തന്റെ നിരാഹാര സമരം ആരംഭിക്കുന്നത്. 2000 നവംബറിലാണ് ശര്‍മിളയുടെ നിരാഹാര സമരം ആരംഭിച്ചത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ബസ് കാത്തുനിന്ന പത്തുപേരെ സൈന്യം വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ സമരം തുടങ്ങിയത്.

English summary
Manipuri rights activist Irom Sharmila was on Wednesday acquitted by a Delhi court in a 2006 case of attempt to suicide when she was undertaking a fast until death at Jantar Mantar here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X