Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ പ്രസവം, അഞ്ച് കുട്ടികള്‍... മണിപ്പൂരിലെ റെക്കോര്‍ഡ്

ഇംഫാല്‍: ഒറ്റ പ്രസവത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ അത്ര വലിയ വാര്‍ത്തയൊന്നും അല്ല. മലപ്പുറം ജില്ലയിലെ ഒരു സ്ഥലം ഇരട്ടക്കുട്ടികളുടെ നാട് എന്നാണ് അറിയപ്പെടുന്നത് തന്നെ. എന്നാല്‍ ഒരു പ്രസവത്തില്‍ തന്നെ അഞ്ച് കുട്ടികള്‍ ഉണ്ടായാലോ...മലയാളികള്‍ക്ക് അതും ഒരു വലിയ സംഭവമായി തോന്നില്ല. പഞ്ചരത്‌നങ്ങളുടെ കഥ വര്‍ഷാവര്‍ഷം പത്രങ്ങളില്‍ വായിക്കുന്നവരാണല്ലോ നമ്മള്‍.

എന്തായാലും ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടാവുക എന്നത് ഒരു കൗതുകം തന്നെയാണ്. മണിപ്പൂരില്‍ നിന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നിരിക്കുന്നത്. അഞ്ചില്‍ നാലും പെണ്‍കുട്ടികളാണ്. ഒരാള്‍ ആണ്‍കുട്ടിയും.

Newborn Baby

എന്തായാലും മണിപ്പൂരില്‍ ഈ പ്രസവം ഒരു റെക്കോര്‍ഡ് ആയിരിക്കുകയാണ്. പക്ഷേ വലിയ സന്തോഷത്തിനിടയില്‍ ഒരു ദു:ഖവും കടന്നു വന്നു. നാല് പെണ്‍കുടടികളില്‍ ഒരാള്‍ പ്രസവത്തിന് ശേഷം മരിച്ചുപോയി.

10 മിനിട്ടിന്റെ ഇടവേളയിലാണ് അഞ്ച് കുട്ടികളും പുറത്ത് വന്നത്. മണിപ്പൂരിലെ ഏതെങ്കിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ചാണ് ഈ പ്രസവം നടന്നതെന്നൊന്നും കരുതരുത്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍വച്ചായിരുന്നു ഈ അസാധാരണ പ്രസവം.

ഒനിയം ഗീത എന്ന 35 കാരിയാണ് ഈ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇപ്പോള്‍ നാല് കുട്ടികളെ കിട്ടിയപ്പോള്‍ അവര്‍ക്ക് കൂട്ടായി വേറെ നാല് കുട്ടികള്‍കൂടി ഗീതക്ക് മക്കളായി വേറെയുണ്ട്.

ഒറ്റ പ്രസവത്തില്‍ കിട്ടിയ അഞ്ച് കുട്ടികളില്‍ ഒരാളെ ഗീതക്ക് ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. രണ്ട് കുട്ടികള്‍ ഇപ്പോഴും ഐസിയുവില്‍ ആണ്. ഭാരക്കുറവാണ് പ്രധാനപ്രശ്‌നം.

ഇന്ത്യയിലെ പ്രസവ റെക്കോര്‍ഡ് ഒനിയം ഗീതയെ വെട്ടിക്കുന്നതാണ്. ഒറ്റ പ്രസവത്തില്‍ 10 കുട്ടികള്‍... കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. പക്ഷേ എല്ലാ കുട്ടികളും പ്രവസത്തില്‍ തന്നെ മരിച്ചുപോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+