കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശു

  • By Meera Balan
Google Oneindia Malayalam News

Biggest Baby India
ഇംഫാല്‍: ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് പിറന്നത് മണിപ്പൂരില്‍ .വെള്ളിയാഴ്ചയാണ് 5.9 കിലോ ഭാരമുള്ള പെണ്‍കുഞ്ഞിനെ മണിപ്പൂരി യുവതി ജന്മം നല്‍കിയത്. എം ഷാനു ദേവിയെന്ന സ്ത്രീയാണ് ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ നാലമത്തെ കുട്ടിയാണ്. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം

വെള്ളിയാഴ്ച രാത്രി 7.25 ഓടെയാണ് കുഞ്ഞ് ജനിച്ചത്. സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 2010 ല്‍ സൂറത്തില്‍ 5.7 കിലോഗ്രാം ഭാരത്തോടെ പിറന്ന പെണ്‍കുഞ്ഞായിരുന്നു ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞെന്ന സ്ഥാനത്തിന് അര്‍ഹയായത്. സാധാരണ ഒരു നവജാത ശിശുവിന് 3 കിലോഗ്രാം ഭാരമാണ് വേണ്ടത്.

ഭാരക്കൂടുതല്‍ ഉണ്ടെന്ന് അറിയാവുന്നതിനാല്‍ തന്നെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം തന്നെ സജ്ജമായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിയ്ക്കുന്നെന്ന് ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ പൈഖോംബ പറഞ്ഞു.

ഇംഫാലില്‍ ജനിച്ച കുഞ്ഞിന് 56 സെന്റീമീറ്റര്‍ നീളമുണ്ട് കുഞ്ഞിന്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞ് ജനിച്ചത് കാനഡയിലായിരുന്നു. എന്നാല്‍ ജനിച്ച് 11 മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു
ആശുപത്രിയില്‍ രോഗികളും, സന്ദര്‍ശകരും, കുട്ടിയുടെ ബന്ധുക്കളും ഉള്‍പ്പടെ ഒട്ടേറെ പ്പേര്‍ കുഞ്ഞിനെയും അമ്മയേയും കാണുന്നതിന് എത്തുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

English summary
Manipuri woman gives birth to India's heaviest baby weighing 5.9 kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X