അനുപം ഖേറിന്റെ മകനും ആണ്‍സുഹൃത്തും തമ്മിലുള്ള ചുംബനം വൈറല്‍
മുംബൈ: അനുപം ഖേറിന്റെ മകന് സിക്കന്ദര്‍ ഖേറും സുഹൃത്ത് മനിഷ് പോളും തമ്മില്‍ പരസ്യമായി നടത്തിയ ലിപ്ലോക്ക് ചുംബനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'തെരെ ബിന്‍ ലാദന് ഡെഡ് ഓര് എലൈവ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് സംഭവം.
ഇരുവരോടും സ്വവര്ഗാനുരാഗികളുന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ക്യാമറകള്‍ക്കു മുന്നില്‍ ചുണ്ടുകള്‍ കോര്‍ത്ത് മറുപടി നല്‍കുകയായിരുന്നു. വീഡിയോ വൈറലായതോടെ സിനിമയ്ക്ക് വമ്പന്‍ പ്രമോഷനാണ് ഒറ്റയടിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ബോളിവുഡ് സംസാരം.

2016 ഫിബ്രുവരി 26നാണ് സിനിമയുടെ റിലീസ്. 2010ല്‍ റിലീസ് ചെയ്ത തെരെ ബിന്ലാദന് എന്ന സിനിമയുടെ രണ്ടാംഭാഗമെന്ന നിലയിലാണ് പുതിയ സിനിമ റിലീസ് ചെയ്യുന്നത്. ആദ്യഭാഗം സംവിധാനം ചെയ്ത അഭിഷേക് ശര്‍മാണ് രണ്ടാംഭാഗത്തിന്റെയും സംവിധാനം.
മനിഷ് പോള്‍, പ്രധുമന്‍ സിങ്, സിക്കന്ദര്‍ ഖേര്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. പലയിടങ്ങളിലായി ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക പിന്തുണ രണ്ടാംഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications