തീക്കട്ടയിലും ഉറുമ്പരിയ്ക്കുമോ... ? ഉപമുഖ്യമന്ത്രിയും കള്ളന്മാരെ പേടിയ്ക്കണം
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ മോഷണം, സിസിടിവി ക്യാമറ അടക്കം കള്ളന്‍ കൊണ്ടു പോയി.
ദില്ലി: തീക്കട്ടയില്‍ ഉറുമ്പരിയ്ക്കുമോ... ചോദിക്കാന്‍ കാരണമുണ്ട്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ കള്ളന്‍ കയറി. വിനോദ് നഗറിലെ ഓഫീസിലാണ് കള്ളന്‍ കയറിയത്. കമ്പ്യൂട്ടറുകളും, സിസിടിവിയും, ഡിവിആറും ചില രേഖകളുമാണ് കള്ളന്‍ കൊണ്ടുപോയത്.

ഡിസംബര്‍ 29ന് രാത്രി ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പോയ ശേഷമാണ് പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് പൊലീസ് പറയുന്നു. ഓഫീസിന്റെ റിസപ്ഷന്‍ മോഷ്ടാക്കള്‍ അലങ്കോലപ്പെടുത്തി ഇട്ടിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന കമ്പ്യൂട്ടറും ലെറ്റര്‍ പാഡുകളും, ഹാര്‍ഡ് ഡിസ്‌ക്ക്, വീഡിയോ ക്യാമറ എന്നിവയും കള്ളന്മാര്‍ കൊണ്ടുപോയി.
രാവിലെ ഓഫീസ് തുറക്കനായി എത്തിയ ജീവനക്കാരന്‍ പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി രണ്ടര വരെ ഓഫീസില്‍ ആളുകള്‍ ഉണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ നിശ്ചലമാക്കിയ ശേഷമായിരുന്നു മോഷണം. സ്ഥലത്തെ കുറിച്ച് ധാരണ ഉള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

മോഷണം പോയ ഹാര്‍ഡ് ഡിസ്‌ക്കില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉണ്ടോ എന്ന കാര്യംവ്യക്തമല്ല. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications