നിതീഷ് കുമാറിന് പണി കിട്ടി; ബിഹാര്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ
പട്‌ന: ഒതുക്കത്തില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം രാജിവെക്കാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി നിരസിച്ചതാണ് ജെ ഡി യുവിന്റെ അനിഷേധ്യനെന്ന് പേരുകേട്ട നിതീഷിന് വിനയായത്. നിതീഷ് കുമാറിന്റെ രാജി ആവശ്യം തള്ളിയ മഞ്ജി നിവൃത്തിയില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ വരെ തയ്യാറാണ് എന്ന നിലപാടിലാണ്.

നിതീഷ് കുമാറുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച മഞ്ജി മന്ത്രിസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് പട്‌നയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മഞ്ജി ഈ തീരുമാനം എടുത്തത്. 28 അംഗ മന്ത്രിസഭയില്‍ 21 പേരും തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന മുഖ്യമന്ത്രി ഗവര്‍ണറോട് ഇക്കാര്യം ആവശ്യപ്പെടാനായി തിരിച്ചു.

പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടെങ്കിലും നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് അറിയുന്നത്. നിതീഷ് കുമാറിനെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ വൈകുന്നേരം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാറിനെ നേതാവാക്കി സര്‍ക്കാരുണ്ടാക്കാന്‍ ഇവര്‍ അവകാശവാദം ഉന്നയിക്കും എന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ട നിതീഷ് കുമാറിന് പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പിഴച്ചു. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ ബി ജെ പി തൂത്തുവാരിയതോടെയാണ് നിതീഷ് മുഖ്യമന്ത്രി പദം രാജിവെച്ചത്. പകരം വിശ്വസ്തനായ മഞ്ജിയെ മുഖ്യമന്ത്രിയാക്കി. വിവാദ നായകനായ മഞ്ജി അവസാന നിമിഷം ഇങ്ങനെ ഒരു പണി കൂടി കൊടുക്കുമെന്ന് നിതീഷ് കുമാര്‍ ഒട്ടും കരുതിയിട്ടുണ്ടാകില്ല.













Click it and Unblock the Notifications