കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് തിരിച്ചടി! എന്‍ഡിഎയിലേക്ക് പോകാനൊരുങ്ങി ജിതിന്‍ റാം മാഞ്ചി?

  • By
Google Oneindia Malayalam News

ബിഹാറില്‍ ജിതിന്‍ റാം മാഞ്ചി എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായിരുന്നു ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച. എന്നാല്‍ വീണ്ടും മാഞ്ചി എന്‍ഡിഎയോട് അടുക്കുന്നതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണറെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയെ ജിതന്‍ റാം മാഞ്ചി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മാഞ്ചി എന്‍ഡിഎയിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം മാഞ്ചിയുടെ മടങ്ങിവരവ് മുന്നില്‍ കണ്ട് എന്‍ഡിഎയില്‍ സീറ്റ് വിഭജനം വീണ്ടും ചര്‍ച്ച തുടങ്ങിയതായാണ് വിവരം.

നിര്‍ണായകം ബിഹാര്‍

നിര്‍ണായകം ബിഹാര്‍

രാഷ്ട്രീയത്തില്‍ ഗതിമാറ്റങ്ങളുടെ പരീക്ഷണശാലയായണ് ബിഹാറിനെ കണക്കാക്കുന്നത്. കഴിഞ്ഞ തവണ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ ബിജെപി 22 സീറ്റുകളാണ് ബിഹാറില്‍ നേടിയത്. സഖ്യകക്ഷിയായ എല്‍ജെപി ആറും ആര്‍എല്‍എഎസ്പി മൂന്ന് സീറ്റുകളും നേടി.

രണ്ട് സീറ്റുകള്‍

രണ്ട് സീറ്റുകള്‍

എന്നാല്‍ കോണ്‍ഗ്രസിന് ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി നാല് സീറ്റുകള്‍ നേടിയപ്പോള്‍ തനിച്ച് മത്സരിച്ച ജെഡിയുവിന് രണ്ട് സീറ്റുകള്‍ നേടി.എന്നാല്‍ ഇപ്പോള്‍ ബിഹാറിലെ രാഷ്ട്രീയ സാഹചര്യം ഏറെ മാറി.

വിശാല സഖ്യം

വിശാല സഖ്യം

ജെഡിയു എന്‍ഡിഎയിലേക്ക് ചേക്കേറി. കുശ്വാഹയുടെ ആര്‍എല്‍എസ്പി സഖ്യത്തോട് ഇടഞ്ഞ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തുകയും ചെയ്തു. ഇത്തവണ എന്‍ഡിഎയ്ക്ക് എതിരെ നാല് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള വിശാല സഖ്യമാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

ജിതിന്‍ റാം മാഞ്ചിയും

ജിതിന്‍ റാം മാഞ്ചിയും

ഒന്നിച്ച് നിന്ന് മത്സരിച്ചാല്‍ ബിഹാറില്‍ 25 ലേറെ സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന വിശാല സഖ്യം. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി ആവം മോര്‍ച്ചയുടെ നേതാവായ ജിതിന്‍ റാം മാഞ്ചിയും സഖ്യത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎയോട് ഇടഞ്ഞു

എന്‍ഡിഎയോട് ഇടഞ്ഞു

കഴിഞ്ഞ വര്‍ഷമാണ് മാഞ്ചി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന ജെഹനാബാദില്‍ സ്ഥാനാര്‍ത്ഥിയ നിര്‍ത്താന്‍ ബിജെപി ജെഡിയുവിന് അനുവാദം നല്‍കിയതായിരുന്നു മാഞ്ചിയെ പ്രകോപിപ്പിച്ചത്. ഇവിടെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാഞ്ചിക്കു താല്‍പര്യമുണ്ടായിരുന്നു.എന്നാല്‍ സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായിരുന്നില്ല.

നിതീഷ് കുമാറിനെ പുകഴ്ത്തി

നിതീഷ് കുമാറിനെ പുകഴ്ത്തി

ഇതോടെയാണ് മാഞ്ചി പ്രതിപക്ഷത്ത് എത്തുന്നത്. എന്നാല്‍ വീണ്ടും മാഞ്ചി മടങ്ങിപ്പോക്കിന് തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാശ്മീര്‍ വിഷയുവുമായി ബന്ധപ്പെട്ട് ജെഡിയു നേതാവും ബിഹാര്‍ മുഖ്യനുമായ നിതീഷ് കുമാറിനെ പുകഴ്ത്തി മാഞ്ചി രംഗത്തെത്തിയതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിച്ചത്.

മമതയ്ക്ക് വിമര്‍ശനം

മമതയ്ക്ക് വിമര്‍ശനം

കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണറെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയേയും ജിതന്‍ റാം മാഞ്ചി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മാഞ്ചി എന്‍ഡിഎ സഖ്യത്തിലേക്ക് മടങ്ങിപ്പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

സീറ്റ് തര്‍ക്കം

സീറ്റ് തര്‍ക്കം

അതേസമയം സീറ്റ് തര്‍ക്കവും ബന്ധം വഴിപിരിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളാണ് ജിതന്‍ റാം മാഞ്ചി സഖ്യത്തില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് സീറ്റുകള്‍

രണ്ട് സീറ്റുകള്‍

കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്‍റെ ഭാഗമായതിനാല്‍ വിട്ടു വീഴ്ച്ചേ ചെയ്യേണ്ടി വരുമെന്നാണ് ആര്‍ജെഡി മാഞ്ചിയെ അറിയിച്ചിരിക്കുന്നത്. രണ്ട് സീറ്റുകള്‍ പരിഗണിക്കാമെന്ന നിലപാടാണ് വിശാല സഖ്യത്തിന്.

സീറ്റ് നല്‍കുമെന്ന് ജെഡിയു

സീറ്റ് നല്‍കുമെന്ന് ജെഡിയു

എന്നാല്‍ എന്‍ഡിഎയിലേക്ക് മടങ്ങുകയാണെങ്കില്‍ മാഞ്ചിക്ക് അര്‍ഹമായ സീറ്റും പരിഗണനയും നല്‍കാമെന്നാണ് എന്‍ഡിഎയുടെ നയം. നിലവില്‍ ജെഡിയുവും ബിജെപിയും എല്‍ജെപിയും സീറ്റുകള്‍ വിഭജിച്ചിട്ടുണ്ട്.എന്നാല്‍ മാഞ്ചി മടങ്ങിയാല്‍ സീറ്റ് വിഭജനത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്‍റ് ബസിഷ്ത നരൈന്‍ സിങ്ങ് വ്യക്തമാക്കി.

തര്‍ക്കം തുടരുന്നു

തര്‍ക്കം തുടരുന്നു

അതേസമയം ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.40 ലോക്‌സഭാ സീറ്റുകള്‍ 20-20 എന്ന ഫോര്‍മുലയില്‍ മത്സരിക്കാനായിരുന്നു നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനം എടുത്തിരുന്നത്.എന്നാല്‍ കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് വിശാല സഖ്യത്തിന്‍റെ ഭാഗമായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

English summary
manji to join hands with nda rock granf alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X