കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്രുവിൽ നിന്ന് മഞ്ജുവിനേയും സംഘത്തേയും രക്ഷിച്ചു, രക്ഷപ്പെടുത്താൻ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബി

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ പ്രളയത്തില്‍ കുടുങ്ങിപ്പോയ സിനിമാ സംഘത്തെ രക്ഷപ്പെടുത്തി. നടി മഞ്ജു വാര്യര്‍, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ അടക്കമുളള സംഘമാണ് ഛത്രയില്‍ കുടുങ്ങിയത്. സിനിമാ ചിത്രകരണത്തിനായി ഛത്രയില്‍ എത്തിയതാണ് സംഘം.

അതിനിടെ മഞ്ജു വാര്യരെ രക്ഷപ്പെടുത്തണം എന്ന് മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹൈബി ഈഡന്റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ:

പ്രളയത്തിൽ കുടുങ്ങി മഞ്ജുവും സംഘവും

പ്രളയത്തിൽ കുടുങ്ങി മഞ്ജുവും സംഘവും

സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് മഞ്ജു വാര്യര്‍ അടക്കമുളള മുപ്പതംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുയില്‍ എത്തിയത്. മൂന്നാഴ്ച മുന്‍പാണ് സിനിമാ സംഘം ഇവിടെ എത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചലുമാണ്. റോഡുകള്‍ അടക്കം തകര്‍ന്നതോടെ ഇവര്‍ക്ക് സ്ഥലത്ത് നിന്ന് പുറത്തേക്ക് കടക്കാനോ യാത്ര തുടരാനോ സാധിക്കാതെ കുടുങ്ങിപ്പോവുകയായിരുന്നു.

ഭക്ഷണം തീരുന്നു

ഭക്ഷണം തീരുന്നു

സിനിമാ സംഘം അടക്കം 200ഓളം പേരാണ് ഛത്രയില്‍ കുടുങ്ങിയത്. ഇവിടെ വൈദ്യുതിയും ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും തടസ്സപ്പെട്ടിരുന്നു. മഞ്ജുവിന്റെയും സംഘത്തിന്റെയും പക്കല്‍ രണ്ട് ദിവസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു വാര്യര്‍ സഹോദരനായ മധു വാര്യരെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. 15 സെക്കന്‍ഡ് മാത്രമാണ് മഞ്ജു സംസാരിച്ചത്.

ടെന്റ് കെട്ടി താമസം

ടെന്റ് കെട്ടി താമസം

ഭക്ഷണം തീര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നും രണ്ട് ദിവസത്തേക്കുളള ഭക്ഷണം മാത്രമേ ഉളളൂ എന്നും മഞ്ജു സഹോദരനോട് പറഞ്ഞിരുന്നു. എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചതായി മധു വാര്യര്‍ പറയുന്നു. ഇവര്‍ മൂന്നാഴ്ചയായി ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന സ്ഥലത്ത് ഹോട്ടലൊന്നും ഇല്ലെന്നും ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത് എന്നും മധു വാര്യര്‍ പറഞ്ഞു. കുളു മണാലിയില്‍ നിന്ന് 82 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് 11000 അടി ഉയരത്തിലുമാണ് ഛത്രു.

മുരളീധരൻ ഇടപെട്ടു

മുരളീധരൻ ഇടപെട്ടു

മഞ്ജുവിന്റെ ഫോണ്‍ കോളിന് പിന്നാലെ മധു വാര്യര്‍ വിവരം കേന്ദ്ര മന്ത്രി വി മുരളീധരനെ അറിയിച്ചു. ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വി മുരളീധരന്‍ സിനിമാ സംഘത്തെ രക്ഷപ്പെടുത്താനുളള ശ്രമം ഉറപ്പാക്കി. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം ഭക്ഷണം ലഭ്യമാക്കി. സബ് കളക്ടര്‍ അടക്കം സ്ഥലത്ത് എത്തി. ഡോക്ടര്‍മാരും അവശരായവര്‍ക്ക് വേണ്ടി സ്ട്രക്ചറുകളും അടക്കമുളള സംഘമാണ് ഛത്രുവിലേക്ക് എത്തിയത്. 20 കിലോമീറ്ററാണ് ഇവിടേക്ക് എത്താന്‍ നടക്കേണ്ടത്.

മഞ്ജുവും സംഘവും സുരക്ഷിതർ

മഞ്ജുവും സംഘവും സുരക്ഷിതർ

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ എ സമ്പത്തും ഇവര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്തി. ഹിമാചല്‍ മുഖ്യമന്ത്രിയുമായും പോലീസ് കമ്മീഷണറുമായും എ സമ്പത്ത് സംസാരിച്ചു. മഞ്ജു വാര്യരും സംഘവും സുരക്ഷിതരാണെന്ന് ഹിമാചല്‍ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വി മുരളീധരന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ സംഘത്തേയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ മണാലിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. മണാലിയില്‍ ഇപ്പോള്‍ താരതമ്യേനെ നല്ല കാലാവസ്ഥയാണ്.

ഹൈബിയുടെ പോസ്റ്റ്

അതിനിടെ മഞ്ജു വാര്യരെ രക്ഷപ്പെടുത്താന്‍ സഹായിക്കാന്‍ ദിലീപ് തന്നൊട് ആവശ്യപ്പെട്ടു എന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. പോസ്റ്റ് ഇങ്ങനെയാണ്: ''മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്.

ദിലീപ് ആവശ്യപ്പെട്ടു

ദിലീപ് ആവശ്യപ്പെട്ടു

രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം'' എന്നാണ് പോസ്റ്റ് .

ഫേസ്ബുക്ക് പോസ്റ്റ്

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഹുലിന്റെ കരുക്കൾ സോണിയ വെട്ടും? സോണിയാ ഗാന്ധിയുടെ തിരിച്ച് വരവോടെ ശക്തി നേടി 'വെറ്ററൻസ്'രാഹുലിന്റെ കരുക്കൾ സോണിയ വെട്ടും? സോണിയാ ഗാന്ധിയുടെ തിരിച്ച് വരവോടെ ശക്തി നേടി 'വെറ്ററൻസ്'

"ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ" എന്ന നാടകം, എൻഎസ്യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

English summary
Manju Warrier and team saved from fllod hit area in Himachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X