Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിച്ചത് മന്‍മോഹന്‍ സിംഗ്: മണിശങ്കര്‍ അയ്യര്‍

ദില്ലി: നാല് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തകര്‍ച്ചയ്ക്ക് കാരണം മന്‍മോഹനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമാണെന്ന് മുതിന്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നടന്നുവരുന്ന ഭിന്നതയില്‍ ഒന്ന് മാത്രമാണ് മണിശങ്കര്‍ അയ്യരുടെ വിമതസ്വരം. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ പണ്ടും താന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ അന്ന് താന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഉണ്ടായില്ല - അയ്യര്‍ പറഞ്ഞു.

നേതൃനിരയുടെ പോരായ്മ കൊണ്ടല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത്. സര്‍ക്കാരും പാര്‍ട്ടിയും രണ്ട് തട്ടിലാണ് എന്ന ആരോപണങ്ങളില്‍ കഴമ്പില്ല. മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും എപ്പോഴും തമ്മില്‍ ബന്ധപ്പെടുന്നുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇരുവരും ഒരേസമയത്ത് അതില്‍ ഇടപെടുന്നുമുണ്ട്. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്നതിനര്‍ഥം പി ചിദംബരത്തെയോ മറ്റോ പ്രധാനമന്ത്രിയാക്കണം എന്നല്ല.

mani-shankar-aiyar

പാര്‍ട്ടിയുടെ ഉന്നത നേതൃനിര ഇപ്പോഴും ഭദ്രമാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ തോല്‍വി നന്നായി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്ക് തങ്ങളുടെ ഒരുക്കങ്ങള്‍ ചെയ്യാനുള്ള സമയമാണ് ഇത്. നാല് സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഏറ്റെടുത്തതായും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ദില്ലിയിലെ ദയനീയ പരാജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തുവന്നിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഐക്യമില്ലാതിരുന്നാണ് ദില്ലിയിലെ കോണ്‍ഗ്രസ് പരാജയത്തിന് കാരണമായി ഷീല ദീക്ഷിത് ചൂണ്ടിക്കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+