കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻമോഹൻസിങിന്റെ ആ പ്രവചനം ഫലിച്ചു; പരിഹസിച്ചവർക്കും ഒപ്പം കൂടിയവർക്കും മിണ്ടാട്ടമില്ല!

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ പ്രതിസന്ധി രാജ്യം നേരിടേണ്ടി വരുന്ന് പ്രവചിച്ച ഒരു നേതാവ് നമുക്കുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ലോക്സസഭയിലെ പ്രസംഗത്തിന് ശേഷം പരിഹാസങ്ങൾ ഏറ്റുവാങ്ങി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടന്ന് നീങ്ങുന്ന മൻമോഹൻ സിങിനെ ജനങ്ങൾ മറന്ന് കാണില്ല. എന്തുകൊണ്ട് മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല എന്നത് ഇപ്പോൾ എല്ലാവർക്കും മനസിലായി കാണും.

<strong>കുട്ടികൾക്ക് പുറത്തിറങ്ങാനാകുന്നില്ല, രോഗിയായ സഹോദരന് ഡോക്ടറെ കാണാൻ സാധിക്കുന്നില്ല, രാഹുൽ ഗാന്ധിയോട് വൈകാരികമായി വിമാനത്തിനകത്ത് കശ്മീരി യുവതി, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!</strong>കുട്ടികൾക്ക് പുറത്തിറങ്ങാനാകുന്നില്ല, രോഗിയായ സഹോദരന് ഡോക്ടറെ കാണാൻ സാധിക്കുന്നില്ല, രാഹുൽ ഗാന്ധിയോട് വൈകാരികമായി വിമാനത്തിനകത്ത് കശ്മീരി യുവതി, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!

രാജ്യം നേരിടുന്ന അസാധാരണ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മൂനന് വർഷം മുമ്പായിരുന്നു മൻമോഹന്ഡസിങ് ഒരു പ്രവചനം എന്നപോലെ പാർലമെന്റിൽ പറഞ്ഞത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അനുയായികളും സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻഡമോഹൻ സിങിനെ പരിഹസിച്ചതിന് കയ്യു കണക്കുമില്ല. തലതാഴ്ത്തികൊണ്ടായിരുന്നു അദ്ദേഹം പാർലമെന്റ് വിട്ടത്.

പണമിടപാടുകളെ തകർക്കും

പണമിടപാടുകളെ തകർക്കും

നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു അദ്ദേഹം പാർലമെന്റിൽ പ്രസംഗിച്ചത്. നോട്ട് നിരോധനം കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. നോട്ട് നിരോധനം സംഘടിതമായ കൊള്ളണ്. ഇത് മൂലം ജനങ്ങള്‍ക്ക് കറന്‍സിയിലും ബാങ്കിങ് സിസ്റ്റത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് മാത്രമല്ല, ഗ്രാമീണ മേഖലയിലെ പണമിടപാടുകളെ തളര്‍ത്തും.

രൂക്ഷ പരിഹാസം ഏറ്റുവാങ്ങി


ഇതുമൂലം നമ്മുടെ ജിഡിപിയില്‍ 2 ശതമാനത്തിന്റെയെങ്കിലും ഇടിവുണ്ടാവും. ഇത് ഒട്ടും കൂടിയ ഒരു കണക്കല്ല. മറിച്ച് കുറഞ്ഞ കണക്കാണ്. എന്നായിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞത്. എന്നാൽ മുൻ പ്രധാനമന്ത്രി കൂടിയായ മൻമോഹൻ സിങിനെ രൂക്ഷമായ രീതിയിൽ പരിഹസിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബിജപി നേതാക്കളും.

മഴക്കോട്ട് പരാമർശം

മഴക്കോട്ട് പരാമർശം

മന്‍മോഹന്‍ സിങിന്‍റെ കാലത്ത് ഇത്രയധികം അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും അതിന്‍റെയൊന്നും കറ അദ്ദേഹത്തിന് മുകളില്‍ ഉണ്ടായില്ല. കുളിക്കുന്ന സമയത്ത് മഴക്കോട്ട് ധരിച്ച കലയില്‍ അദ്ദേഹം മാസ്റ്ററായിരുന്നു. മറ്റാര്‍ക്കും അങ്ങനെയൊരു കഴിവ് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ നേതാക്കൾ മൻമോഹൻ സിങിനെ കണ്ട് വളരെയധികം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നായിരുന്നു മോദി പ്രതികരിച്ചത്. മോദിയുടെ 'മഴക്കോട്ട്' പരാമർശം ആ സമയത്ത് വൻ ചർച്ചാ വിഷയമായിരുന്നു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം

എന്നാൽ ഇതിനൊന്നും മറുപടി പറയാൻ മൻമോഹൻ സിങ് തയ്യാറായിരുന്നില്ല. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിലും മൻമോഹൻ സിങ് ഇതേ പരാമർശത്തിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. 99 ശതമാനം നോട്ടുകളും ബാങ്കിലേക്ക് തിരികെയെത്തിയപ്പോള്‍ നികുതി ലഭ്യത കൂടിയതും കാഷ് ലെസ് എക്കണോമിയുടെ മഹിമയും പറഞ്ഞാണ് മോദിയും മുന്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും നേരിട്ടത്.

തലകുനിക്കേണ്ടി വരും...

തലകുനിക്കേണ്ടി വരും...

എന്നാൽ മോദിയോടൊപ്പം പരിഹാസത്തിൽ കൂട്ടു നിന്നവർ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങിനെ മറികടക്കാം എന്ന ചിന്തയിലാണ്. മൂന്ന് വർഷം മുമ്പ് മൻമോഹൻ സിങിനെ പരിഹസിച്ചവർക്ക് ഇപ്പോൾ തല കുനിക്കേണ്ടി വരും. രാജ്യത്തിന്റെ അവസ്ഥ ഇത്തരത്തിലാക്കിയതിന്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കേന്ദ്ര സർക്കാരും ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.

തൊഴിൽ ക്ഷാമം രൂക്ഷം

തൊഴിൽ ക്ഷാമം രൂക്ഷം

നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് കരകയറാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലയില്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. കാർ വ്യവസായം മുതൽ അടിവസ്ത്ര വ്യവസായം വരെ രൂക്ഷ പ്രതിസന്ധിയാണ് രജ്യത്ത് നേരിടുന്നത്. പത്ത് വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗം. മൂന്ന് ലക്ഷത്തോളം പേരുടെ തൊഴിലാണ് ഓട്ടോമൊബൈല്‍ രംഗത്ത് നഷ്ടമായത്. പാർലെ ജി 15000 ജീവനക്കാരെ പിരിട്ടു വിടാൻ ഒരുങ്ങുന്നു.

225 തുണിമില്ലുകള്‍ പൂട്ടി

225 തുണിമില്ലുകള്‍ പൂട്ടി


തമിഴ്‌നാട്ടിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 225 തുണിമില്ലുകള്‍ പൂട്ടി. 1.20 ലക്ഷംപേർക്ക്‌ പ്രത്യക്ഷത്തിൽ തൊഴിൽ നഷ്ടമായി. അനുബന്ധമേഖലയിൽ 10 ലക്ഷത്തോളംപേര്‍ക്കും ജോലി പോയി. ഇവരിൽ വലിയൊരുവിഭാഗം മലയാളികളാണ്‌. തുണിമിൽ മേഖലയുമായി ബന്ധപ്പെട്ട പരുത്തി കൃഷി, കൈത്തറി, ഡെയിങ് മേഖലകളെയും പ്രതിസന്ധി ബാധിച്ചു.
ആഭ്യന്തരവിപണിയില്‍ പരുത്തിക്ക് അഞ്ച്‌ ശതമാനവും പോളിസ്റ്ററിന്‌ 15 ശതമാനവും നികുതി ഈടാക്കുമ്പോൾ ബംഗ്ലാദേശിൽനിന്ന്‌ ഇന്ത്യയിലേക്ക് നികുതി ഇല്ലാതെയാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യയിൽനിന്നുള്ള നൂൽ ഇറക്കുമതി ചൈന അത്‌ നിർത്തിയതും വൻ തിരിച്ചടിയായി. ഷിഫ്റ്റുകൾ വെട്ടിക്കുറച്ചും ഉൽപ്പാദനം കുറച്ചും പ്രതിസന്ധി മറികടക്കാനുള്ള വൻകിട കമ്പനികളുടെ ശ്രമം ഫലംകാണുന്നില്ല.

English summary
Manmohan Sing's prediction on Indian economy, three years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X