കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസ

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന് ഇന്ന് 88ാം പിറന്നാള്‍. ആദ്യമായി ആശംസയുമായി എത്തിയത് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യം കൂടി ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ ആശംസ. മന്‍മോഹന്‍ സിങിനെ പോലെ അച്ചടക്കവും മാന്യതയുമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഉറവിടമായിരുന്നു മന്‍മോഹന്‍ സിങ് എന്നും രാഹുല്‍ ഗാന്ധി പറയുന്നു. മന്‍മോഹന്‍ സിങിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കാം....

മന്‍മോഹന്‍ സിങിന്റെ ജനനം

മന്‍മോഹന്‍ സിങിന്റെ ജനനം

1932 സെപ്തര്‍ 26ന് ഗാഗിലാണ് മന്‍മോഹന്‍ സിങ് ജനിച്ചത്. ഇന്നത്തെ പാകിസ്താനിലാണ് ഈ പ്രദേശം. ലോകത്തെ പ്രധാന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. 2004 മുതല്‍ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി.

ഇന്ത്യയെ കാത്ത നയങ്ങള്‍

ഇന്ത്യയെ കാത്ത നയങ്ങള്‍

ലോക രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയമായിരുന്നു 2008 കാലഘട്ടം. അമേരിക്കയില്‍ ഉള്‍പ്പെടെ പല സമ്പന്ന രാജ്യങ്ങളിലും ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായ മാന്ദ്യകാലഘട്ടമായിരുന്നു അത്. എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കാതിരിക്കാന്‍ കാരണം മന്‍മോഹന്‍ സിങിന്റെ നയങ്ങളാണ് എന്നാണ് നിരീക്ഷണം.

ആദ്യ സിഖുകാരന്‍

ആദ്യ സിഖുകാരന്‍

പ്രധാനമന്ത്രിയാകുന്ന ആദ്യ സിഖുകാരനാണ് മന്‍മോഹന്‍ സിങ്. മാത്രമല്ല, ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രധാനമന്ത്രി കടിയാണ് മന്‍മോഹന്‍ സിങ്. 1991ല്‍ രാജ്യത്തിന്റെ ധനകാര്യമന്ത്രിയായിട്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവതത്തിലേക്ക് കടന്നുവന്നത്. പിവി നരസിംഹ റാവു ആയിരുന്നു അന്ന് പ്രധാനമന്ത്രി.

കരിനിഴല്‍ വീണു

കരിനിഴല്‍ വീണു

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും നടപ്പാക്കുന്നതിന് മുന്‍കൈ എടുത്തത് മന്‍മോഹന്‍ സിങ് ആയിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന അഴിമതികളാണ് മന്‍മോഹന്‍ സിങിന്റെ ഭരണത്തിന് കരിനിഴല്‍ വീഴ്ത്തിയത്.

ശുപാര്‍ശകള്‍ സമര്‍പ്പിച്ചു

ശുപാര്‍ശകള്‍ സമര്‍പ്പിച്ചു

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകം പ്രതിസന്ധിയിലായപ്പോള്‍, ഇന്ത്യയില്‍ നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് മന്‍മോഹന്‍ സിങ് പ്രത്യേക ശുപാര്‍ശകള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനായിരുന്നു മന്‍മോഹന്‍ സിങ്.

Recommended Video

cmsvideo
IPL 2020 : Virat Kohli fined Rs 12 lakh | Oneindia Malayalam
രാജ്യം സ്മരിക്കും

രാജ്യം സ്മരിക്കും

രാജ്യം കണ്ട എണ്ണപ്പെട്ട സാമ്പത്തിക വിദ്ഗ്ധരില്‍ പ്രമുഖനാണ് മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ സാമ്പത്തിക രംഗം ഇത്രയും ശക്തിപ്പെടാന്‍ കാരണം മന്‍മോഹന്‍ സിങിന്റെ നയനിലപാടുകളാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ചെയ്ത നല്ല കാര്യങ്ങള്‍ രാജ്യം സ്മരിക്കും- ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

English summary
Manmohan Singh 88th birthday today; India feels the absence of You- says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X