മന്‍മോഹന്‍സിങ്ങിന്റെ ജീവിതം സിനിമയാകുന്നു; ആരാണ് വെള്ളിത്തിരയിലെ മന്‍മോഹന്‍സിങ്..?
'ഗാന്ധി' യെ കവച്ചുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍
മുംബൈ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടന് അനുപം ഖേര്‍ ആണ് വെള്ളിത്തിരയില്‍ മന്‍മോഹന്‍സിങ് ആയി അഭിനയിക്കുക. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു രചിച്ച 'ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ്' എന്ന പുസ്തകം ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2014 ല്‍ ആയിരുന്നു പുസ്തകം പുറത്തിറങ്ങിയത്.
പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുള്ള നടനാണ് അനുപം ഖേര്‍. വര്‍ത്തമാനകാല ചരിത്രത്തിലെ ഏതൊരു നേതാവിനെയും വെള്ളിത്തിരയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്നും ആദ്യസിനിമ മുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന നടനാണ് താനെന്നും അനുപം ഖേര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

സുനില്‍ ബോറയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുതുമുഖം വിജയ് രത്നാകര്‍ ഗട്ടേ ആണ് സംവിധായകന്. ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സല്‍ മേത്തയുടേതാണ് തിരക്കഥ. അടുത്ത വര്‍ഷം ഡിസംബറോടെ ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' യെ കവച്ചുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications