• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പനിയും നെഞ്ചുവേദനയും; മന്‍മോഹന്‍ സിങ് ആശുപത്രിയില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് പനിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യത്തില്‍ കൊവിഡ് ബാധിച്ച് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗം ഭേദമാകുകയും അദ്ദേഹം കോണ്‍ഗ്രസ് യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകീട്ട് 6.15നാണ് മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന് നേരിയ പനിയുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചില പരിശോധനകള്‍ക്ക് വേണ്ടി എയിംസിലെ കാര്‍ഡിയോ-ന്യൂറോ ടവറിലാണ് മന്‍മോഹന്‍ സിങിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഡികെ ശിവകുമാര്‍ തട്ടിയത് കോടികള്‍!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാക്കളുടെ അടക്കം പറച്ചില്‍, നടപടിഡികെ ശിവകുമാര്‍ തട്ടിയത് കോടികള്‍!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാക്കളുടെ അടക്കം പറച്ചില്‍, നടപടി

മന്‍മോഹന്‍ സിങിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. പതിവായി നടത്താറുള്ള പരിശോധനകളാണ് നടക്കുന്നത്. മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ആവശ്യമെന്ന് തോന്നിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം. എല്ലാവര്‍ക്കും നന്ദി- എന്നാണ് പ്രണവിന്റെ ട്വീറ്റ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മന്‍മോഹന്‍ സിങിന് കൊവിഡ് ബാധിച്ചതും എയിംസില്‍ പ്രവേശിപ്പിച്ചതും. നേരിയ ചില രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. വേഗത്തില്‍ ഭേദമാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദനയായിരുന്നു കാരണം. അന്ന് ഡോക്ടര്‍ നിതീഷ് നായകിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മന്‍മോഹന്‍ സിങിനെ പരിശോധിച്ചത്. 2009ല്‍ എയിംസില്‍ വച്ച് മന്‍മോഹന്‍ സിങിന് ബൈപ്പാസ് സര്‍ജറി നടത്തിയിരുന്നു.

മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്

1971ല്‍ വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായിട്ടാണ് കേന്ദ്ര സര്‍ക്കാരുമായി മന്‍മോഹന്‍ സിങ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 1991 മുതല്‍ 96 വരെ കേന്ദ്ര ധനമന്ത്രിയായി. അക്കാലത്താണ് രാജ്യം കൂടുതല്‍ ഉദാരവല്‍ക്കരണം നടപ്പാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക നയനിലപാടുകളില്‍ പുതിയ അധ്യായം തുടങ്ങുകയായിരുന്നു മന്‍മോഹന്‍ സിങ്. 2004ലും 2009ലും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. നിലവില്‍ രാജ്യസഭാംഗമാണ്.

cmsvideo
  Covaxin gets approval for children from 2 to 18

  മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ആശംസാ പ്രവാഹമാണ് പല കോണുകളില്‍ നിന്നും. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. വേഗത്തില്‍ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ മന്‍മോഹനന്‍ സിങിന് സാധിക്കട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി പ്രതികരിച്ചു. ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനും സമാനമായ പ്രതികരണം നടത്തി. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയും വേഗത്തില്‍ രോഗ ശമനമുണ്ടാകട്ടെ എന്ന് പ്രതികരിച്ചു.

  English summary
  Manmohan Singh Admitted To AIIMS With Some Health Issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X