കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനെ ഇറക്കിയത് സോണിയ, ഒരൊറ്റ ലക്ഷ്യം, രാഹുലിന്റെ രംഗപ്രവേശം, തുടക്കം സര്‍വകക്ഷി യോഗം!!

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ സംഘര്‍ഷത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നതിന് പിന്നില്‍ സോണിയാ ഗാന്ധി. കൃത്യമായ അജണ്ടയോടെ കോണ്‍ഗ്രസ് കാര്യങ്ങള്‍ നീക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനത്തിനുള്ള ഒരുക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. കോണ്‍ഗ്രസ് ദേശീയ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ പിന്നില്‍ പോകരുതെന്ന ലക്ഷ്യമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. എന്നാല്‍ ദേശീയ നേതാക്കളെ ഒപ്പം കൂട്ടാതെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് സോണിയ രാഹുലിനെ ഓര്‍മിപ്പിച്ചിരിക്കുകയാണ്. അതാണ് രാഹുല്‍ നടപ്പാക്കുന്നത്.

മന്‍മോഹന്റെ തുടക്കം

മന്‍മോഹന്റെ തുടക്കം

മന്‍മോഹന്‍ ഒന്നും പറയില്ലെന്ന കരുതിയ വിഷയത്തിലാണ് ശക്തമായി പ്രതികരിച്ചത്. ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനാണ് ഉത്തരവാദിത്തമുള്ളതെന്ന് മറക്കരുത്. ദേശീയ സുരക്ഷയില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിച്ചാവണം. ഇന്ത്യയുടെ ഗാല്‍വന്‍ താഴ്‌വരയില്‍ നമ്മുടെ പ്രദേശം അനധികൃതമായി പിടിച്ചടക്കാനാണ് ചൈനയുടെ ശ്രമം. ഈ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. സര്‍ക്കാരിന്റെ എല്ലാ മേഖലയെയും ഉപയോഗിച്ച് ഇതിനെ തടയണമെന്നും ദേശസുരക്ഷയാണ് പ്രധാനമെന്നും മന്‍മോഹന്‍ പറഞ്ഞു.

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
പിന്നില്‍ സോണിയ

പിന്നില്‍ സോണിയ

സോണിയാ ഗാന്ധിയാണ് മന്‍മോഹന്റെ നീക്കത്തിന് പിന്നില്‍. ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ക്രെഡിബിളായിട്ടുള്ള നേതാവാണ് മന്‍മോഹന്‍. സര്‍വകക്ഷി യോഗത്തില്‍ തന്നെ സോണിയ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് മാത്രമാണ് മോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യപ്പെട്ടത്. എന്നാല്‍ സോണിയയുടെ ഈ ചോദ്യങ്ങള്‍ രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് വന്നത്. ശരത് പവാര്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തെങ്കിലും സോണിയ കൃത്യമായി അതിനെ വഴിത്തിരിച്ച് വിട്ടു.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

സോണിയ നേരത്തെ തന്നെ രാഹുലിനോട് സീനിയര്‍ നേതാക്കളെ കൈയ്യിലെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒരുവിഷയം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ചൈനീസ് വിഷയം ദേശീയതയില്‍ പൊതിഞ്ഞ ഒരു രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ചിരിക്കുകയാണ്. മന്‍മോഹന്റെ പിന്തുണ ഇത് ഉറപ്പിക്കുന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ മന്‍മോഹന്റെ വാക്കുകള്‍ ആരും തള്ളാറില്ല. സീനിയര്‍ നേതാക്കള്‍ രാഹുലിനെ ചൈനീസ് വിഷയത്തില്‍ പിന്തുണച്ചിരിക്കുകയാണ്. അതിരൂക്ഷമായ പരാമര്‍ങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.

റാഫേലില്‍ കിട്ടാത്തത്

റാഫേലില്‍ കിട്ടാത്തത്

റാഫേല്‍ വിഷയത്തില്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന ക്യാമ്പയിനാണ് രാഹുല്‍ നടത്തിയത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ പലരും പിന്തുണച്ചിരുന്നില്ല. അതിലുള്ള നിരാശയും രാഹുല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ലഡാക്കിലെ വിഷയത്തില്‍ രാഹുലിന് വലിയൊരു വിഭാഗത്തിന് പിന്തുണയാണ് നേടാനായത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട് എന്നിവര്‍ രാഹുലിന് പിന്നില്‍ അണിനിരന്നു. പ്രധാനമന്ത്രിയുടെ ചൈനീസ് കടന്നുകയറ്റമില്ലെന്ന വാക്കുകള്‍ എല്ലാ നേതാക്കളും രാഹുലിന് പിന്നാലെ ഏറ്റുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായത് രാഹുലിനുള്ള പോസിറ്റീവ് നേട്ടമാണ്.

ഇനി പിന്നോട്ടില്ല

ഇനി പിന്നോട്ടില്ല

കോണ്‍ഗ്രസ് അജണ്ട തയ്യാറാക്കി കഴിഞ്ഞു. ചൈനീസ് വിഷയത്തില്‍ നിരന്തരം ചോദ്യങ്ങള്‍ ഇനി വരാന്‍ പോകുന്നത്. പിന്നോട്ടില്ലെന്ന് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. നാളെ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കും. ബിജെപിയെ നേരിടുന്ന കാര്യം പ്രധാന അജണ്ടയായി എത്തും. മന്‍മോഹന്‍ സിംഗിനെ കൊണ്ടുവന്നതിലൂടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി സമ്മര്‍ദത്തിലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

പ്രതിപക്ഷവും ശ്രദ്ധിക്കുന്നു

പ്രതിപക്ഷവും ശ്രദ്ധിക്കുന്നു

കോണ്‍ഗ്രസിന്റെ ഓരോ നീക്കവും പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നോക്കുന്നുണ്ട്. കാരണം രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിന്റെ വഴിയേ പോകുന്നു എന്നാണ് ഇവര്‍ രഹസ്യമായി സമ്മതിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ പറഞ്ഞാല്‍ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് ഇവര്‍ മിണ്ടാതിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് രാഷ്ട്രീയ ലാഭം നേടുന്നതില്‍ ഇവര്‍ ആശങ്കപ്പെടുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി അടക്കമുള്ളവര്‍ വിമര്‍ശനത്തിന്റെ വഴിയേ വരുമെന്നാണ് സൂചനകള്‍.

ബിജെപി ട്രാപ്പില്‍

ബിജെപി ട്രാപ്പില്‍

രാഹുലിന്റെ സുരേന്ദര്‍ മോദി എന്ന പദപ്രയോഗത്തില്‍ ബിജെപി ശരിക്കും വീണിരിക്കുകയാണ്. സറണ്ടര്‍ അഥവാ കീഴടങ്ങല്‍ എന്നാണ് രാഹുല്‍ ഉദ്ദേശിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ദൈവങ്ങളുടെ രാജാവ് സുരേന്ദര്‍ എന്ന വാക്കാണ് രാഹുല്‍ പ്രയോഗിച്ചത്. മന:പ്പൂര്‍വം ഒരു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇത് പ്രയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ എന്താണെന്ന് രാഹുലും പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ വിമര്‍ശകരെ കൊണ്ട് തന്നെ ഇത് കീഴടങ്ങി എന്ന് പറയിപ്പിക്കാനുള്ള തന്ത്രമാണ് രാഹുല്‍ പയറ്റിയത്. ബിജെപിയുടെ ഇതേ ട്രാപ്പില്‍ വീണു. കോണ്‍ഗ്രസിനും ഇത് രാഷ്ട്രീയ മൈലേജാണ് സമ്മാനിച്ചത്.

English summary
manmohan singh aggression on china issue will gave strength to rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X