Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിംഗ് മോദിയെ അഭിനന്ദിച്ചു

ദില്ലി: പ്രധാനമന്ത്രിപദത്തില്‍ നിന്ന് വിടവാങ്ങാനൊരുങ്ങുന്ന മന്‍മോഹന്‍ സിംഗ് ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. മന്‍മോഹന്‍ സിംഗ് നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റുവഴി അറിയിക്കുകയായിരുന്നു.

രാജ്യം ഏറ്റെ ആകാംക്ഷയോടെ ഉറ്റു നോക്കിയ വാരണസിയിലും സ്വന്തം തട്ടകമയാ വഡോദരയിലും രണ്ടരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്. ശക്തമായ മത്സരം നടക്കുമെന്ന് പറഞ്ഞ വാരണാസിയില്‍ മോദിയുടെ വിജയം അനായാസമായിരുന്നു.

modi-manmohan singh

വാരണസിയില്‍ എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസ് നേതാവ് അജയ് റായിയെയും പരാജയപ്പെടുത്തിയാണ് മോദി വിജയം നേടിയത്. വഡോദരയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മദുസൂദനന്‍ മിസ്ത്രിയെയും പരാജയപ്പെടുത്തി.

വഡോദരയിലും വാരണസിയലും ഇരട്ട വിജയം കൊയ്ത മോദി ബി ജെ പിയെ മുന്നില്‍ നിന്ന് നയിക്കുകയാണ്. അടുത്ത പ്രധാനമന്ത്രി മോദി തന്നെയായിരിക്കും എന്ന കാര്യത്തിലും സംശയമധികമില്ല.

അതേസമയം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാളെ (17-05-2014, ശനി) രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കും. ഇനിയുള്ള കാലം വിശ്രമജീവിതം നയിക്കാനാണ് തീരുമാനമെന്ന് 81കാരനായ മന്‍മോഹന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+