കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ ഇലക്ഷന്‍ ബജറ്റ്... തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് മന്‍മോഹന്‍ സിംഗ്

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് മന്‍മോഹന്‍ സിംഗ് | Oneindia Malayalam

ദില്ലി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തയ്യാറാക്കിയ ബജറ്റാണ് മോദി സര്‍ക്കാരിന്റേതെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇലക്ഷന്‍ ബജറ്റാണ് ഇത്. കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും പ്രഖ്യാപിച്ച ഇളവുകള്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും സമാനവിമര്‍ശനമാണ് ബജറ്റിനെ കുറിച്ച് ഉയര്‍ന്നത്. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയ നയത്തെയാണ് മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മന്‍മോഹന്‍ ആരോപിച്ചു.

1

അതേസമയം ബജറ്റില്‍ കര്‍ഷകരെ ലക്ഷ്യമിട്ട് മികച്ച പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. രണ്ട് ഏക്കറില്‍ കുറവ് കൃഷി ഭൂമി ഉള്ളവര്‍ക്കാണ് താങ്ങുവിലയായി ഈ പ ണം ലഭിക്കുക. പിഎം കിസാന്‍ പദ്ധതി പ്രകാരമാണ് ഇത്. മൂന്ന് ഘട്ടമായിട്ടാണ് ഈ പണം അക്കൗണ്ടുകളില്‍ എത്തുക. ഇതിനായി 75000 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം 15000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ.് ഇവര്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

നവ ഇന്ത്യയുടെ ബജറ്റ്... മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കും, അഭിനന്ദിച്ച് യോഗിയും ഗഡ്കരിയും!!നവ ഇന്ത്യയുടെ ബജറ്റ്... മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കും, അഭിനന്ദിച്ച് യോഗിയും ഗഡ്കരിയും!!

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!

English summary
manmohan singh criticise union budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X