കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു! തിരഞ്ഞെടുപ്പ് ഓഗസ്ത് 26 ന്

Google Oneindia Malayalam News

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് ഇത്തവണ അദ്ദേഹം മത്സരിക്കുന്നത്. ഇവിടെ നിന്നുള്ള രാജ്യസഭ എംപിയായ മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെയാണ് രാജ്യസഭയിലേക്ക് ഒഴിവ് വന്നത്.ബിജെപി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

manmohan-singh-la

കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെ ഇവിടെ നിന്ന് എളുപ്പം ജയിക്കാന്‍ സാധിക്കും. ബിഎസ്പിയുടെ ആറ് പേരും സ്വതന്ത്രരായ 12 പേരുടേയും ഉള്‍പ്പെടെ 100 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് രാജസ്ഥാനില്‍ ഉള്ളത്.

രാജ്യസഭയില്‍ ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്ത് 26 നാണ് നടക്കുക. സമാജ് വാദി പാര്‍ട്ടി എംപിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള മറ്റൊരു രാജ്യസഭാ സീറ്റിലേക്ക് ഒഴിവ് വന്നത്. നീരജിനെ തന്നെയായിരിക്കും ബിജെപി ഇവിടെ നിന്ന് മത്സരിപ്പിക്കുക.

ജൂണ്‍ 14 നാണ് മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി അവസാനിച്ചത്.1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്. എന്നാല്‍ ഇത്തവണയും മന്‍മോഹനെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് അസം നിയമസഭയില്‍ ഇല്ല.


കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Manmohan Singh Filed Nomination For Rajya Sabha From Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X