കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ്..... അമരീന്ദര്‍ സിംഗിന് പകരക്കാരന്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ് | Oneindia Malayalam

ചണ്ഡീഗഡ്: പഞ്ചാബില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ബിജെപി ശിരോമണി അകാലിദള്‍ സഖ്യം ശക്തമായി വരുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്. എന്നാല്‍ ഇത് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ രാഹുല്‍ ഗാന്ധിക്ക് കൈമാറൂ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാവാന്‍ പോകുന്നത്.

പഞ്ചാബില്‍ സിറ്റിംഗ് എംപിമാരില്‍ പകുതി പേര്‍ മത്സരിക്കുന്നില്ല എന്നൊരു തീരുമാനവും സംസ്ഥാന എടുക്കുന്നുണ്ട്. ഇതെല്ലാം ബിജെപിയെ ഞെട്ടിക്കാന്‍ ഒരുക്കുന്നതിന്റെ നീക്കങ്ങളാണ്. അതേസമയം രാജ്യത്ത് ഏറ്റവും മികച്ച സംഘാടക ശേഷി കോണ്‍ഗ്രസിനുള്ളത് പഞ്ചാബിലാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി ആരായാലും ജയം ഉറപ്പാണെന്ന് അമരീന്ദര്‍ സിംഗിന് അറിയാം. അതുകൊണ്ടാണ് മന്‍മോഹന്റെ പേര് അടക്കം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മന്‍മോഹന്റെ സ്ഥാനാര്‍ത്ഥിത്വം

മന്‍മോഹന്റെ സ്ഥാനാര്‍ത്ഥിത്വം

അപ്രതീക്ഷിതമായിട്ടാണ് മന്‍മോഹന്‍ പേര് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. അമൃത്സറില്‍ നിന്ന് മന്‍മോഹന്‍ മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കറും ഇക്കാര്യം കോണ്‍ഗ്രസിനെ ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് നിര്‍ദേശം. മന്‍മോഹന്‍ സിംഗിന് ഏറ്റവും മികച്ച പ്രതിച്ഛായയാണ് ഇപ്പോള്‍ അമൃത്സറില്‍ ഉള്ളത്. അദ്ദേഹത്തെ നിര്‍ത്തിയാല്‍ വമ്പന്‍ വിജയം കോണ്‍ഗ്രസിന് ഉറപ്പാണ്.

2004 മുതലുള്ള കണക്ക്

2004 മുതലുള്ള കണക്ക്

മന്‍മോഹന്‍ സിംഗ് രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നില്ല. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. 5 തവണ അസമില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ഇത്തവണ കോണ്‍ഗ്രസിന് പോസിറ്റീവ് ഇമേജാണ് പഞ്ചാബില്‍ ഉള്ളത്. അതുകൊണ്ട് തന്നെ മന്‍മോഹന് വിജയസാധ്യത കൂടുതലാണ്. അതേസമയം മന്‍മോഹന്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങളും വിലയിരുത്തുന്നുണ്ട്.

രാഹുലിന്റെ പിന്തുണ

രാഹുലിന്റെ പിന്തുണ

മന്‍മോഹനെ മത്സരിപ്പിക്കുന്നതില്‍ രാഹുലിന് പൂര്‍ണ സമ്മതമാണ്. നിലവില്‍ രാഹുലിന്റെ സാമ്പത്തിക-രാഷ്ട്രീയ ഉപദേഷ്ടാവാണ് മന്‍മോഹന്‍. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നയം തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മന്‍മോഹനായിരുന്നു. അതുകൊണ്ട് തന്നെ ഇതിന് പ്രത്യുപകാരമായി മന്‍മോഹനെ പാര്‍ലമെന്റില്‍ എത്തിക്കേണ്ടത് രാഹുല്‍ പ്രധാന ലക്ഷ്യമായി കാണുന്നു. നേരത്തെ തന്നെ മന്‍മോഹന്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡില്‍ ചര്‍ച്ചയായിരുന്നു.

ഗുണകരമായ നീക്കം

ഗുണകരമായ നീക്കം

പഞ്ചാബിലെ പ്രശസ്തമായ കര്‍ഷക പാക്കേജ് തയ്യാറാക്കിയത് മന്‍മോഹന്റെ നേതൃത്വത്തിലുള്ള ടീം ചേര്‍ന്നാണ്. മികച്ച ഗ്രൗണ്ട് സപ്പോര്‍ട്ടും അദ്ദേഹത്തിനുണ്ട്. സിഖ്, ഗുരുദ്വാര വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവാണ് മന്‍മോഹന്‍. അസമില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചാല്‍ വിജയ സാധ്യത കുറവാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മറ്റൊരു പ്രധാന കാരണം മന്‍മോഹന്‍ എവിടെ നിന്നാലും വിജയിക്കില്ലെന്ന ബിജെപിയുടെ വാദങ്ങള്‍ക്ക് തിരിച്ചടി നല്‍കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.

ജെയ്റ്റ്‌ലിക്കെതിരെ പോരാട്ടം

ജെയ്റ്റ്‌ലിക്കെതിരെ പോരാട്ടം

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയാണ് മന്‍മോഹന്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ അമരീന്ദര്‍ സിംഗിനോട് മത്സരിച്ച് ജെയ്റ്റ്‌ലി പരാജയപ്പെട്ടിരുന്നു. മോദി സര്‍ക്കാരിന് കഴിഞ്ഞ തവണ ഉണ്ടായ നാണക്കേട് ഇത് മാത്രമാണ്. ജെയ്റ്റ്‌ലി മണ്ഡലം മാറുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, തല്‍ക്കാലം ഉണ്ടാവില്ലെന്നാണ് സൂചന. റായ്ബറേലിയില്‍ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രിയങ്ക മത്സരിച്ചാല്‍ ഇവിടെ ജെയ്റ്റ്‌ലി തോല്‍ക്കും. അതുകൊണ്ട് അമൃത്സറില്‍ തന്നെ അദ്ദേഹം മത്സരിക്കും. ഇതോടെ വമ്പന്‍ പോരാട്ടമാണ് ഇവിടെ ഒരുങ്ങുന്നത്.

ബിജെപിയുടെ ശക്തി കേന്ദ്രം

ബിജെപിയുടെ ശക്തി കേന്ദ്രം

അമൃത്സര്‍ 1998 മുതല്‍ ബിജെപി കൈവശം വെച്ചിരുന്ന സീറ്റാണ്. 2004ല്‍ നവജോത് സിംഗ് സിദ്ദുവാണ് കോണ്‍ഗ്രസില്‍ നിന്ന് ഇത് തിരിച്ചുപിടിക്കുന്നത്. 2014 വരെ ബിജെപിക്ക് ഇവിടെ എതിരാളികളില്ലായിരുന്നു. എന്നാല്‍ 2014ല്‍ സിദ്ദുവിനെ ഈ മണ്ഡലത്തില്‍ നിന്ന് മാറ്റിയതോടെ മണ്ഡലം ബിജെപിക്ക് കൈവിട്ടു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഒരുലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയത്. 4,82,876 വോട്ടുകളാണ് അമരീന്ദറിന് ലഭിച്ചത്. 2009ല്‍ നേരിയ ഭൂരിപക്ഷത്തിന് മണ്ഡലം കൈവിട്ടതിന് ഉള്ള തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കിയത്.

സിഖ് വികാരം

സിഖ് വികാരം

പഞ്ചാബില്‍ സിഖ് വികാരം മന്‍മോഹന് അനൂകൂലമാണ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് കഴിഞ്ഞ തവണ തിരിച്ചടിയായ കാര്യം അദ്ദേഹം പുറത്ത് നിന്നുള്ള നേതാവാണെന്ന വികാരമാണ്. അമരീന്ദര്‍ ഇത് സമര്‍ത്ഥമായി മുതലെടുക്കുകയും ചെയ്തു. ഇത്തവണ ശിരോമണി അകാലിദള്‍ ബിജെപി സഖ്യം ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം പുല്‍വാമ ആക്രമണത്തില്‍ നിയമസഭയില്‍ ഇവര്‍ നടത്തിയ പ്രതിഷേധം ശക്തമായിരുന്നു. പക്ഷേ അപ്പോഴും ബിജെപി സംസ്ഥാനത്ത് ദുര്‍ബലമാണ്. അകാലിദളിനും പരിമിതികളുണ്ട്. കോണ്‍ഗ്രസിനും മന്‍മോഹനും ഏറ്റവും ഗുണകരമായ കാര്യമാണിത്.

ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!

മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!

English summary
manmohan singh may contest from amritsar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X