Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ രാജിവച്ചേക്കും, രാഹുല്‍ പ്രധാനമന്ത്രി?

ദില്ലി: മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി സൂചന. പകരം തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അധികാരമേല്‍ക്കും. ദേശീയ പത്രമായ കല്‍ക്കട്ട ടെലഗ്രാഫാണ് വാര്‍ത്ത പുറത്തുവിട്ടത്.

ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നത് ഗുണം ചെയ്യുമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. ജനുവരി മൂന്നിന് മന്‍മോഹന്‍ സിംഗ് രാജിവയ്ക്കുമത്രെ. അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിഷേധിച്ചു.

Manmohan Singh and Rahul Gandhi

മൂന്നാവട്ടവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്കില്ലെന്ന് നേരത്തെ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം നല്‍കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്രധനമന്ത്രി കൂടെയായ പി ചിദംബരം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജനുവരി 17ന് ചേരുന്ന എ ഐ സി സി യോഗം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള രാഹുലിന്റെ വരവ് സുഗമമാക്കാനുള്ള മുന്നൊരുരക്കമാണ് ഈ രാജിയെന്നും കല്‍ക്കട്ട ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+