കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...

Google Oneindia Malayalam News

ദില്ലി: രാജ്യം കണ്ട പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ മന്‍മോഹന്‍ സിങുമുണ്ടാകും. മുന്‍ പ്രധാനമന്ത്രി എന്നതിനേക്കാള്‍ അപ്പുറം മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലാണ് മന്‍മോഹന്‍ സിങ് അറിയപ്പെടുക. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ രാഷ്ട്രീയ പക്ഷങ്ങള്‍ക്കതീതമായിട്ടാണ് വിലയിരുത്താറ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കൊറോണയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സാമ്പത്തിക ഉപദേശക സമിതി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണിപ്പോള്‍...

മിക്ക രാജ്യങ്ങളും ചെയ്തത്

മിക്ക രാജ്യങ്ങളും ചെയ്തത്

കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ തിരിച്ചടി നേരിട്ടുവെന്നാണ് വിലയിരുത്തല്‍. ലോകത്തെ മിക്ക രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുകയാണ്. ചെലവ് ചുരുക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക അച്ചടക്ക നടപടികളാണ് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍

മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ് മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതിനെ വിമര്‍ശിച്ചിരുന്നു നേരത്തെ മന്‍മോഹന്‍ സിങ്. സമ്പൂര്‍ണമായ അടച്ചിടല്‍ എത്രയും വേഗം അവസാനിപ്പിക്കണണമെന്നും മന്‍മോഹന്‍ സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സാധാരണക്കാര്‍ക്ക് പണം നേരിട്ട്

സാധാരണക്കാര്‍ക്ക് പണം നേരിട്ട്

ലോക്ക് ഡൗണില്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങിന്റെ പുതിയ നിര്‍ദേശങ്ങള്‍. സാധാരണക്കാര്‍ക്ക് പണം നേരിട്ട് കൈയ്യിലെത്തിക്കണമെന്നാണ് മന്‍മോഹന്‍ സിങിന്റെ പ്രധാന നിര്‍ദേശം. നിത്യേനയുടെ ജീവിതത്തില്‍ തടസം നേരിടാതിരിക്കാന്‍ അവരുടെ ചെലവഴിക്കള്‍ ശേഷി നിലനിര്‍ത്തണമെന്ന് മന്‍മോഹന്‍ സിങ് പറയുന്നു.

Recommended Video

cmsvideo
Shashi tharoor mocks modi on trump's interview | Oneindia Malayalam
ബിസിനസിന് വായ്പാ പദ്ധതി

ബിസിനസിന് വായ്പാ പദ്ധതി

ബിസിനസുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രത്യേക വായ്പാ പദ്ധതികള്‍ പ്രഖ്യാപിക്കണം. ബിസിനസുകള്‍ക്ക് മൂലധനം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ബിസിനസ് മേഖല സുസ്ഥിരമായി നിലനിന്നില്ലെങ്കില്‍ തൊഴില്‍ നഷ്ടം വന്‍തോതിലുണ്ടാകുമെന്നും മന്‍മോഹന്‍ സിങ് സൂചിപ്പിക്കുന്നു.

 മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നില്ല

മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നില്ല

സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന നിര്‍ദേശവും മന്‍മോഹന്‍ സിങ് മുന്നോട്ട് വയ്ക്കുന്നു. ബിബിസിയുമായുള്ള സംഭാഷണത്തിനിടെയാണ് മന്‍മോഹന്‍ സിങ് മൂന്ന് നിര്‍ദേശങ്ങള്‍ പറഞ്ഞത്. നിലവിലെ അവസ്ഥയെ മാന്ദ്യം എന്ന് താന്‍ വിശേഷിപ്പിക്കുന്നില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇന്ത്യയില്‍ ആശങ്ക

ഇന്ത്യയില്‍ ആശങ്ക

നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി സംഭവിക്കുക തന്നെ ചെയ്യും. രാജ്യത്ത് കൊറോണ രോഗം ദിനംപ്രതി വര്‍ധിക്കുകയാണ്. ലോകത്തെ പലയിടങ്ങളിലും രോഗികളുടെ തോത് ഗണ്യമായി കുറഞ്ഞ വേളയിലാണ് ഇന്ത്യയില്‍ ആശങ്ക ഒഴിയാത്തത്.

കടമെടുക്കുകയാണ് വഴി

കടമെടുക്കുകയാണ് വഴി

വ്യവസായ മേഖലയെ സഹായിക്കുന്നതിന് പണം കണ്ടെത്താന്‍ കടമെടുക്കുകയാണ് വഴി എന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. വന്‍തോതിലുള്ള കടമെടുക്കല്‍ ആവശ്യമാണ്. ജിഡിപിയുടെ 10 ശതമാനമെങ്കിലും അധികമായി ചെലവഴിക്കേണ്ടി വരും. സൈനിക, ആരോഗ്യ, സാമ്പത്തിക മേഖലകള്‍ നേരിടുന്ന വെല്ലുവിളി തരണം ചെയ്യാന്‍ ഇത് ആവശ്യമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

മന്‍മോഹന്‍ സിങ് സൂചിപ്പിക്കുന്നത്

മന്‍മോഹന്‍ സിങ് സൂചിപ്പിക്കുന്നത്

സാധാരണക്കാര്‍, വ്യവസായികള്‍ എന്നിവരെ സുപ്രധാനമായി കണ്ടാണ് മന്‍മോഹന്‍ സിങിന്റെ നിര്‍ദേശങ്ങള്‍. സാധാരണക്കാര്‍ക്ക് പ്രതിസന്ധി രൂക്ഷമായാല്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആത്മഹത്യ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിത്യമാകും. അതേസമയം, ബിസിനസ് മേഖലയെ പരിപോഷിപ്പിക്കുകയും വേണം.

പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് സൗദി; രാജ്യം നിശ്ചലമാകും!! തലപുകഞ്ഞ് ഇമ്രാന്‍ ഖാന്‍പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് സൗദി; രാജ്യം നിശ്ചലമാകും!! തലപുകഞ്ഞ് ഇമ്രാന്‍ ഖാന്‍

English summary
Manmohan Singh offers three steps to restore the Countries Financial Power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X