മന്‍മോഹന്‍ സിങ് വീണ്ടും അധ്യാപക വൃത്തിയിലേക്ക്
ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീണ്ടും അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു. മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചാബ് സര്‍വ്വകലാശാലയില്‍ തന്നെയാണ് മന്‍മോഹന്‍ സിങ് ജോലി ചെയ്യുന്നത്.
സര്‍വ്വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു ചെയറില്‍ വിസിറ്റിങ് പ്രൊഫസറായാണ് മടക്കം. വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മന്‍മോഹന്‍ സിങ് ഏറെ താല്‍പര്യപ്പെടുന്നുവെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അരുണ്‍കുമാര്‍ ഗ്രോവര്‍ പറഞ്ഞു.

ചണ്ഡീഗഡില്‍ ഒരു പൊതു പരിപാടിക്കിടെയാണ് മുന്‍ വൈസ് ചാന്‍സിലറായ ആര്‍പി ബംബയാണ് മന്‍മോഹന്‍ സിങിനെ അധ്യാപക വൃത്തിയിലേക്ക് മടങ്ങുന്നതിന് പ്രേരിപ്പിച്ചത്. നിലവില്‍ മന്‍മോഹന്‍ സിങ് ചെയര്‍ പഞ്ചാബ് സര്‍വ്വകലാശാലയിലുണ്ട്.
1954ല്‍ പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയ മന്‍മോഹന്‍ സിങ് 1957ല്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി ചേരുകയായിരുന്നു. പിന്നീട് 1966ല്‍ ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടരിയേറ്റില്‍ സാമ്പത്തികകാര്യ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു.












Click it and Unblock the Notifications