Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയോട് രാജിവയ്ക്കാന്‍ മകള്‍ ആവശ്യപ്പെട്ടു?

മുംബൈ: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മകള്‍ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തല്‍. 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുറ്റവാളികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം കീറിക്കളയണമെന്ന് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞ സന്ദര്‍ഭത്തിലാണത്രെ മകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം പ്രധാനമന്ത്രിയുടെ രണ്ട് പെണ്‍മക്കളില്‍ ആരാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് സഞ്ജയ് ബാരു വെളിപ്പെടുത്തിയിട്ടില്ല.

Manmohan Singh


കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി അവിടേക്ക് വന്ന് തീരുമാനം കീറിയെറിയണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഏറെ വിവാദമാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ പിതാവിനോട് മകള്‍ പറഞ്ഞതെന്നാണ് ബാരുവിന്റെ വെളിപ്പെടുത്തല്‍.

രാഹുലിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം താന്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു എന്നു പറഞ്ഞ് പ്രധാനമന്ത്രിയുടെ മകള്‍ തനിക്ക് എസ് എം എസ് സന്ദേശം അയച്ചുവെന്നും ബാരു പറയുന്നു. 2009-ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയത് തന്റെ വിജയമാണെന്ന് മന്‍മോഹന്‍ സിംഗ് വിശ്വസിച്ചിരുന്നെന്നും എന്നാല്‍ പലരും രാഹുല്‍ ഗാന്ധിയ്ക്ക് ക്രഡിറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+