Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ഭാവിയെ കുറിച്ച് ആശങ്ക വേണ്ട: മന്‍മോഹന്‍

ദില്ലി: രാജ്യത്തിന്റെ സമ്പദ് ഭാവിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പ്രധനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും രാജ്യത്തിന്റെ ഭാവിയെ കുറിച്ച ആശങ്ക വേണ്ടെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് ദില്ലിയില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അഞ്ച് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. ഇന്ത്യയ്ക്ക് ദിശാബോധം നഷ്ടപ്പെടുകയാണെന്ന് രാജ്യത്തിന് പുറത്തുള്ളവര്‍ കരുതുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Manmohan Singh

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിമായിരുന്നു. സംസ്ഥാനങ്ങളില്‍ പ്രവാസി ഭാരതീയ ഭവനുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സൗദിയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കും - പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് പുതുതായുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ കൂടുതല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നും യുവാക്കളില്‍ രാജ്യം വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+