കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടു ജി സ്പെക്ട്രം; കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍സിങ്

ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്ക് ആവശ്യമില്ല. കോടതി വിധി സംസാരിക്കുന്നുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
2ജി അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് | Oneindia Malayalam

ദില്ലി: 2 ജി കേസിൽ പ്രതികരണവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്ക് ആവശ്യമില്ല. കോടതി വിധി സംസാരിക്കുന്നുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞു. 2 ജി സ്പെക്ട്രം യുപിഎ സർക്കാരിനെതിരെയുള്ള പ്രചാരണ തന്ത്രം മാത്രമായിരുന്നെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.

manmohan singh

യുപിഎ സർക്കാരിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുള്ള കോടതിയുടെ കണ്ടെത്തൽ ഏറെ സന്തോഷം തരുന്നുണ്ടെന്നും സിങ് പറഞ്ഞു. ടുജി സ്പെക്ട്രം കേസിൽ കോടതി വിധി വന്നതിനു പിന്നാലെയാണ് മൻമോഹൻ സിങിന്റെ പ്രതികരണം.

 വിനോദ് റായ് മാപ്പു പറയണം

വിനോദ് റായ് മാപ്പു പറയണം

മുൻ സിജി വിനോദ് റായ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിൻരെ കാലത്ത് ടെലികോം കമ്പനികൾക്ക് ജി സ്പെക്ട്രം ലൈൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവരേയും കോടതി വെറുതെ വിട്ടിരിക്കുകയാണ്.

ആരോപണങ്ങൾ തെറ്റ്

ആരോപണങ്ങൾ തെറ്റ്

കോടതിവിധിയിലൂടെ ടുജി സ്പെക്ട്രം കേസിൽ ഉയർന്നു വന്ന ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞുവെന്ന് മുൻ ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിനെതിരെ ഉയർന്നു വന്ന ഏറ്റവു വലിയ അഴുമതി ആരോപണമായിരുന്നു 2 ജി. ഇന്നത്തെ വിധിയിലൂടെ കേൺഗ്രസ് കുറ്റ വിമുക്തരായിരിക്കുകയാണ്. രാജ്യത്ത് നീതി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ടൂജി കേസിൽ സംഭവച്ചിരിക്കുന്നതെന്നു എംപി ശശി തരൂർ പറഞ്ഞു

 കുറ്റപത്രങ്ങൾ റദ്ദാക്കി.

കുറ്റപത്രങ്ങൾ റദ്ദാക്കി.

ടു ജിസ്പെക്ട്രം കേസിൽ സിബിഐ നൽകിയ കുറ്റപത്രങ്ങൾ കോടതി റദ്ദാക്കി. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.. സിബിഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്‌.

ടു ജി സ്പെക്ട്രം

ടു ജി സ്പെക്ട്രം

2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010 ല്‍ സി എ ജി വിനോദ് റായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അന്നത്തെ ടെലികോം മന്ത്രിയായ രാജ 2011 ല്‍ അറസ്റ്റിലായി. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സി എ ജിയുടെ കണ്ടെത്തൽ. കൂടാതെ ഇതിലൂടെ 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

English summary
Former Prime Minister Manmohan Singh, reacting to the 2G scam verdict, said the "judgment speak(s) in itself (sic)". Singh, whose credibility had come under doubt over the scams unearthed during the UPA II rule, said there was a "vicious campaign and propaganda" launched against his government back then.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X