Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിംഗ് സൂപ്പര്‍ പ്രധാനമന്ത്രി: പ്രിയങ്ക

ദില്ലി: മന്‍മോഹന്‍ സിംഗ് സൂപ്പര്‍ പ്രധാനമന്ത്രിയെന്ന് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നതിനിടെയാണ് പ്രിയങ്ക മന്‍മോഹന്‍ സിംഗിന് വേണ്ടി രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തില്‍ മന്‍മോഹന്‍ സിംഗിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക മന്‍മോഹന്‍ സിംഗിനെ സൂപ്പര്‍ പ്രധാനമന്ത്രി എന്ന് വിളിച്ചത്. മന്‍മോഹന്‍ സിംഗ് മാത്രമാണ് സൂപ്പര്‍ പ്രധാനമന്ത്രിയെന്നും പ്രിയങ്ക പറയുന്നു.

priyanka-Gandhi

നേരത്തെ, മന്‍മോഹന്‍ സിംഗിന്റെ മകളായ ഉപീന്ദര്‍ സിംഗ് ബാരുവിന്റെ പുസ്തകത്തെ പിന്നില്‍ നിന്നുള്ള കുത്തല്‍ എന്നാണ് വിശേഷിപ്പിച്ചത്. ധാര്‍മികതയ്ക്ക് നിരക്കാത്ത വഴിയിലൂടെ പുസ്തകത്തിന് പ്രശസ്തി ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബാരുവിന്റേതെന്നും ഉപീന്ദര്‍ ആരോപിക്കുന്നു.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഈ വിഷയവും തിരഞ്ഞെടുപ്പ് റാലിയില്‍ ഉപയോഗിക്കുന്നുണ്ട്. ബാരുവിന്റെ പുസ്തകത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ കുടുംബത്തിന് പരാതിയുണ്ട് എന്ന് ഞാന്‍ കേട്ടിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ മകള്‍ പറയുന്നു ബാരു അവരെ വഞ്ചിച്ചു എന്ന്. എന്ന് വെച്ചാല്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരി എന്നര്‍ഥം - മോദി ഒരു റാലിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+