കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും | Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പില്‍ ടീമില്‍ അപ്രതീക്ഷിതമായി ഇടം നേടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ എതിര്‍ക്കണമെങ്കില്‍ സാമ്പത്തിക മേഖല കൂടി അറിഞ്ഞിരിക്കണം എന്ന തിരിച്ചറിവിലാണ് രാഹുല്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയ്ക്ക് കാരണം അണിയറയില്‍ മന്‍മോഹന്‍ നടത്തിയ ഇടപെടലുകളാണ്.

സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി മോശമായത് മുതല്‍ രാഹുലിന് വേണ്ട രാഷ്ട്രീയ ബോധോദയം നല്‍കിയതും മന്‍മോഹനാണ്. അതേസമയം പുതിയ നീക്കം രാഹുലിന് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മന്‍മോഹന് രാഷ്ട്രീയ പ്രചാരണത്തെ കുറിച്ച് അറിയില്ലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ചും നന്നായി അറിയാം. അതേസമയം 2019ല്‍ പ്രചാരണത്തില്‍ ഉപയോഗിക്കേണ്ട പ്രധാന കാര്യങ്ങളും മന്‍മോഹനാണ് നിര്‍ദേശിച്ചത്.

രാഹുലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്

രാഹുലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്

രാഹുലിന്റെ സ്‌പെഷ്യല്‍ ടീമില്‍ മന്‍മോഹന്‍ സിംഗിനെ ഉള്‍പ്പെടുത്തിയത് അമ്പരിപ്പിക്കുന്നതായിരുന്നു. ഇനി ഭരണകാര്യങ്ങളില്‍ മന്‍മോഹന്‍ സിംഗ് പങ്കാളിയായി ഇരിക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സാമ്പത്തിക കാര്യങ്ങളിലെ ഉപദേഷ്ടാവായി രാഹുല്‍ ഒപ്പം കൂട്ടുകയായിരുന്നു. 2015 മുതല്‍ രാഹുലിന് വേണ്ട നിര്‍ദേശങ്ങള്‍ മന്‍മോഹന്‍ നല്‍കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയമനം.

നോട്ടുനിരോധനത്തെ തുറന്നു കാണിക്കും

നോട്ടുനിരോധനത്തെ തുറന്നു കാണിക്കും

നോട്ടുനിരോധനത്തെ കുറിച്ച് ഇപ്പോഴും ബിജെപി നേതാക്കള്‍ എല്ലാ തിരഞ്ഞെടുപ്പ് വേദികളിലും ഉന്നയിക്കാറുണ്ട്. ഇതിനെ പൊളിക്കാനാണ് മന്‍മോഹനെ രാഹുല്‍ പ്രധാനമായും കൊണ്ടുവന്നിരിക്കുന്നത്. ജിഎസ്ടിയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ രാഹുല്‍ പ്രചാരണങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും മന്‍മോഹന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം എന്തായിരിക്കണമെന്ന നയരേഖ രാഹുല്‍ അവതരിപ്പിച്ചത് മന്‍മോഹന്റെ നിര്‍ദേശപ്രകാരമാണ്.

ഏതൊക്കെ നയങ്ങള്‍

ഏതൊക്കെ നയങ്ങള്‍

മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക വായ്പ എഴുതി തള്ളണമെന്ന് രാഹുല്‍ പാര്‍ട്ടിയില്‍ പ്രമേയം കൊണ്ടുവന്നപ്പോള്‍, അതിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ചായിരുന്നു എല്ലാവരും ചൂണ്ടിക്കാട്ടിയത്. രാഹുല്‍ ഇക്കാര്യത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന് മന്‍മോഹനോടാണ് സംശയമുന്നയിച്ചത്. സംസ്ഥാനത്തിന് അധികബാധ്യതയാവുമെങ്കിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നത് വഴി ഈ പ്രതിസന്ധിയെ മറികടക്കാനാവുമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ബിജെപിയെ പ്രതിരോധത്തിലാക്കിയതും ഈ നീക്കമാണ്.

ആര്‍ബിഐ നയം

ആര്‍ബിഐ നയം

കോണ്‍ഗ്രസിന്റെ റിസര്‍വ് ബാങ്ക്, വായ്പ, പലിശ നിരക്കിനെ ബിജെപി പലപ്പോഴും പരിഹസിക്കുന്നുണ്ട്. എന്നാല്‍ 1991ന് സമാനമായ പുതിയ നിര്‍ദേശവും മന്‍മോഹന്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഇത് തൊഴില്‍ അധിഷ്ഠിതമായ വായ്പാ നയമാണ്. യുവാക്കള്‍ക്ക് തൊഴില്‍ സാഹചര്യമൊരുക്കാന്‍ വായ്പയും, വന്‍ കമ്പനികള്‍ക്ക് അതേസമയം തന്നെ തിരിച്ചടവ് ഉറപ്പ് നല്‍കുന്ന വായ്പയുമാണ് രാഹുല്‍ കൊണ്ടുവരിക. അതേസമയം ആര്‍ബിഐയെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കി, റിപ്പോ നിരക്ക്, വായ്പാ നിരക്ക് എന്നിവ പൊളിച്ചെഴുതുമെന്നും രാഹുല്‍ പ്രകടന പത്രിയില്‍ ഉള്‍പ്പെടും. ഇതിന് മന്‍മോഹന്റെ സഹായവും ഉണ്ടാകും.

മന്‍മോഹനുമായുള്ള സൗഹൃദം

മന്‍മോഹനുമായുള്ള സൗഹൃദം

2013ല്‍ മന്‍മോഹനെ എതിര്‍ത്ത നേതാക്കളില്‍ ഒരാളായിരുന്നു രാഹുല്‍ ഗാന്ധി. ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന ബില്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിനെ രാഹുല്‍ എതിര്‍ത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ആ ഓര്‍ഡിനന്‍സ് കീറി കളഞ്ഞേനെ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇത് മന്‍മോഹനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വരെ രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്‍മോഹനുമായുള്ള പ്രശ്‌നം രാഹുല്‍ പരിഹരിച്ചത്.

2019ലെ ലക്ഷ്യം

2019ലെ ലക്ഷ്യം

മോദിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസിന് ശക്തമായ നയങ്ങള്‍ ഉണ്ടാവണമെന്ന് രാഹുലിന് അറിയാം. ഇതിനാണ് പ്രത്യേക ടീമിനെ അദ്ദേഹം ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയ മുതല്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് വരെ തയ്യാറാക്കാന്‍ പ്രത്യേക ടീമുണ്ട്. മന്‍മോഹന്റെ നിര്‍ദേശ പ്രകാരമാണ് റാഫേല്‍ അഴിമതി നിരന്തരം ഉന്നയിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. അതേസമയം മന്‍മോഹനെ കൂടെ നിര്‍ത്തണമെന്ന് സോണിയാ ഗാന്ധിയും ആവര്‍ത്തിച്ച് പറയുന്നുണ്ട്. കോണ്‍ഗ്രസ് വിദേശ രാജ്യങ്ങളിലേതിന് സമാനമായ അഗ്രസീവ് ഇക്കണോമിക്‌സാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് മന്‍മോഹനാണ് രൂപീകരിക്കുന്നത്.

രാഹുലിന്റെ നീക്കം

രാഹുലിന്റെ നീക്കം

അഗ്രസീവ് ഇക്കണോമിക്‌സ് സ്വകാര്യ മേഖലയും സര്‍ക്കാര്‍ മേഖലയും ചേര്‍ന്ന് ശക്തിപ്പെടുത്തുന്ന സമ്പദ് വ്യവസ്ഥയാണ്. മന്‍മോഹന്റെ തുറന്ന വിപണി നയം ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് പോലെ ഇപ്പോഴത്തെ നീക്കം ഇന്ത്യയെ സൗഹൃദ വിപണിയായി മാറ്റുന്നതാണ്. അതുവഴി തൊഴിലവസരവും വര്‍ധിക്കും. അതേസമയം പാര്‍ട്ടിയില്‍ മന്‍മോഹന്‍ ഒതുക്കപ്പെട്ടു എന്ന മോദിയുടെ ആരോപണവും ഇതോടെ പൊളിക്കാന്‍ രാഹുലിന് സാധിക്കും. അണിയറയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി മാറ്റിയെഴുതുകയാണ് മന്‍മോഹന്‍.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയതോടെ മന്‍മോഹനെ ചുറ്റി വിവാദം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സോണിയ മന്‍മോഹനെ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് ചിത്രത്തില്‍ ആരോപിക്കുന്നത്. ഈ സമയത്ത് മന്‍മോഹന്‍ സംരക്ഷിച്ച് നിര്‍ത്താനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്‍മോഹന്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നിന്നാല്‍ അത് പാര്‍ട്ടിയുടെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് ബിജെപിക്കറിയാം. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ മന്‍മോഹന്റെ നീക്കം, ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

മൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറുംമൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറും

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 4 പാര്‍ട്ടികള്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രഖ്യാപനംരാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 4 പാര്‍ട്ടികള്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രഖ്യാപനം

English summary
manmohan singh to advise rahul gandhi in economic policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X