കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗ് പോലും അഭയാര്‍ത്ഥിയായിരുന്നു.... ഞെട്ടിച്ച് അമിത് ഷാ, പാര്‍ലമെന്റില്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞെട്ടിച്ച മറുപടികളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങളെ പുറത്താക്കാനുള്ള ബില്ലാണെന്നും, തുല്യത എന്നതിന് ബിലില്‍ അവകാശമില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ കുടിയേറ്റക്കാരുടെ ഉത്തമ ഉദാഹരണമാണ് മന്‍മോഹന്‍ സിംഗെന്ന് അമിത് ഷാ പറഞ്ഞു. 1947ലെ വിഭജനത്തിന് ശേഷമാണ് മന്‍മോഹന്‍ ഇന്ത്യയുടെ ഭാഗമായതെന്നും, പിന്നീട് പൗരത്വം ലഭിച്ച് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

1

പ്രതിപക്ഷം ഈ മറുപടിയില്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നിരവധി എംപിമാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമായത് കൊണ്ട് നിങ്ങളിത് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്കറിയില്ല ഇക്കാര്യങ്ങള്‍ മുമ്പ് പലതവണ നടന്നതാണെന്ന്. ഇന്ന് പ്രതിഷേധിക്കുന്നവരുടെ പാര്‍ട്ടിയില്‍ പോലും ഇക്കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവര്‍ ഈ ബില്‍ വായിച്ചിട്ടുണ്ടെങ്കില്‍ എല്ലാ കാര്യവും അവര്‍ക്ക് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യാ വിഭജനത്തിന് ശേഷം മന്‍മോഹന്‍ സിംഗ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. അന്ന് എല്ലാ അഭയാര്‍ത്ഥികളെയും ഇന്ത്യ കൈനീട്ടി സ്വീകരിച്ചിരുന്നു. എല്‍കെ അദ്വാനി പോലും അങ്ങനെയാണ് വന്നത്. ഇവര്‍ രണ്ട് പേരും പിന്നീട് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി. അവരെ ഇന്ത്യ അംഗീകരിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ബില്‍ 130 കോടി ജനങ്ങളുടെയും മുഖമാണ്. അത് ബിജെപിയുടെ വാഗ്ദാനമാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമിത് ഷാ വ്യക്തമാക്കി. അവര്‍ വേണ്ട ഭേദഗതികള്‍ ബില്ലില്‍ ഉണ്ടാവും. പ്രാദേശിക വികാരം സംരക്ഷിക്കപ്പെടുമെന്നും ഷാ പറഞ്ഞു. ഒരാള്‍ പോലും നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ഈ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും അമിത് ഷാ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സഭയില്‍ എതിര്‍ത്തിരുന്നു. ഭരണഘടനാ വിരുദ്ധമെന്നാണ് ബില്ലിനെ പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു!!പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു!!

English summary
manmohan singh was a refugee amit shah on citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X