കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പൂര്‍ ഉദ്ഘാടന ചടങ്ങില്‍ മന്‍മോഹന്‍ പങ്കെടുക്കില്ല...പാക് വിദേശകാര്യ മന്ത്രിയെ തള്ളി

Google Oneindia Malayalam News

ദില്ലി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി മന്‍മോഹന്‍ ഉദ്ഘാടനത്തിന് എത്തുമെന്ന് പറഞ്ഞെന്നും, തന്റെ ക്ഷണം സ്വീകരിച്ചെന്നും അവകാശവാദമുന്നയിച്ചിരുന്നു. ഇതിനെ തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

1

അതേസമയം തീര്‍ത്ഥാടകനായി അദ്ദേഹം കര്‍താര്‍പൂരില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപിക്ക് ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുത്താല്‍ രാഷ്ട്രീയ മുതലെടുപ്പിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മന്‍മോഹന്‍ സിംഗ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് ലഭിച്ചെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

നവംബര്‍ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്‍മോഹന്‍ സിംഗ് പങ്കെടുക്കുമെന്നും, തന്റെ ക്ഷണം സ്വീകരിച്ചെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്. പ്രത്യേക അതിഥിക്ക് പകരം സാധാരണക്കാരനായി തീര്‍ത്ഥാടനത്തിനായി എത്താമെന്നാണ് മന്‍മോഹന്‍ മറുപടി നല്‍കിയതെന്നാണ് സൂചന. പാകിസ്താന്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട് മന്‍മോഹന്‍. കര്‍താര്‍പൂരില്‍ സന്ദര്‍ശനം നടത്തുമെന്നും മന്‍മോഹന്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സിഖ് ജാഥ സംഘത്തിന്റെ ഭാഗമാണ് മന്‍മോഹന്‍ സിംഗ്. ഇവര്‍ കര്‍താര്‍പൂരില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം അന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും. ഈ ഇടനാഴി ദര്‍ബാര്‍ സാഹിബുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദേര ബാബാ നാനക് കേന്ദ്രം തൊട്ടാണ് പാത ആരംഭിക്കുന്നത്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ വിസയിലാണ് യാത്ര. നിത്യേന 5000 സിഖുക്കാര്‍ക്കാണ് യാത്രാ സൗകര്യമൊരുക്കുക.

English summary
manmohan singh would not attend formal inaugration of kartarpur corridor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X