താരമൂല്യം പോയതോടെ മോദിയെ ട്രോളി മൻമോഹൻ സിംഗ്.. മാധ്യമങ്ങളെ പേടിയുളള പ്രധാനമന്ത്രി താനല്ല
Recommended Video

ദില്ലി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കും മൂര്‍ച്ചയേറുന്നു. രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ആക്രമണങ്ങള്‍ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വരെ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്നതിനെയാണ് മന്‍മോഹന്‍സിംഗ് ട്രോളിയിരിക്കുന്നത്.
മിണ്ടാത്ത പ്രധാനമന്ത്രിയെന്ന ചീത്തപ്പേര് കേട്ടിട്ടുളളയാളാണ് മന്‍മോഹന്‍ സിംഗ്. എന്നാല്‍ അധികാരത്തിലേറി ഇറങ്ങാറായിട്ടും ഇതുവരെ ഒരു പത്രസമ്മേളനം പോലും വിളിച്ചിട്ടില്ലാത്ത നരേന്ദ്ര മോദി ആ ചീത്തപ്പേരില്‍ മന്‍മോഹന്‍ സിംഗിനെ കവച്ച് വെയ്ക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുളള പ്രധാനമന്ത്രി താനല്ല എന്നാണ് മന്‍മോഹന്‍ സിംഗിന്റെ പരിഹാസം.

ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മോദിക്കെതിരെ മന്‍മോഹന്‍ ഒളിയമ്പെയ്തത്. താന്‍ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ആളുകള്‍ പറയുന്നു. എന്നാല്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല. താന്‍ നിരന്തരമായി മാധ്യമങ്ങളെ കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്ക് ശേഷവും മാധ്യമങ്ങളെ കാണാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
2014ല്‍ അധികാരത്തിലേറിയ ശേഷം ഒരു പത്ര സമ്മേളനം പോലും വിളിക്കാത്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഒരിക്കലെങ്കിലും പത്രസമ്മേളനം വിളിച്ച് നോക്കൂ, നമുക്ക് നേരെ വരുന്ന ചോദ്യങ്ങളെ നേരിടുന്നത് രസകരമാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.












Click it and Unblock the Notifications