Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയേക്കാള്‍ ആയിരം ഇരട്ടി മെച്ചം മന്‍മോഹന്‍; ഇന്ത്യയെ രക്ഷിച്ച നല്ല മനുഷ്യന്‍, കെജ്രിവാള്‍ പറയുന്നു

ദില്ലി: പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയേക്കാള്‍ ആയിരം ഇരട്ടി നല്ലത് മന്‍മോഹന്‍ സിങാണെന്ന് എഎപി അധ്യക്ഷന്‍ കെജ്രിവാള്‍. ഇന്ത്യയെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച നല്ല മനുഷ്യനാണ് മന്‍മോഹനെന്നും കെജ്രിവാള്‍ പറഞ്ഞു. മന്‍മോഹന്‍ വിദ്യാസമ്പന്നനാണ്. അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനും. സമ്പദ് വ്യവസ്ഥ എന്താണെന്ന് നന്നായി അദ്ദേഹത്തിന് അറിയാമെന്നും കെജ്രിവാള്‍ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലമാണ് 2008. അന്ന് തുടര്‍ച്ചയായ അച്ചടക്ക നടപടികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക രംഗം തളരാതെ പിടിച്ചുനിര്‍ത്തിയത് മന്‍മോഹന്‍ സിങാണ്. ആഗോളതലത്തില്‍ ഈ പ്രതിസന്ധി മറികടന്ന രാജ്യം ഒരു പക്ഷേ ഇന്ത്യ മാത്രമേ ഉണ്ടാകൂവെന്നും കെജ്രിവാള്‍ പറഞ്ഞു....

 പ്രതിഷേധം സംഘടിപ്പിച്ചവരില്‍

പ്രതിഷേധം സംഘടിപ്പിച്ചവരില്‍

മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കെജ്രിവാള്‍. അന്നാ ഹസാരെയും കെജ്രിവാളുമടക്കമുള്ളവര്‍ ദില്ലിയില്‍ സംഘടിപ്പിച്ച സമരമാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയായിരുന്നു.

പാര്‍ട്ടി രൂപീകരണത്തിലേക്ക്

പാര്‍ട്ടി രൂപീകരണത്തിലേക്ക്

ദില്ലിയിലെ പ്രതിഷേധത്തിന് ശേഷം 2012ല്‍ കെജ്രിവാളും മറ്റു ചില നേതാക്കളും ചേര്‍ന്ന് എഎപി രൂപീകരിച്ചു. 2013ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്തു. എന്നാല്‍ അന്നാ ഹസാരെ പാര്‍ട്ടി രൂപീകരണത്തോട് വിയോജിക്കുകയായിരുന്നു.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

യുപിഎ സര്‍ക്കാരിലെ അഴിമതിക്കെതിരെ ആയിരുന്നു തങ്ങളുടെ സമരം. ലോക്പാലിന് വേണ്ടി തങ്ങള്‍ നിലകൊണ്ടു. എന്തുകൊണ്ട് കോണ്‍ഗ്രസ് ബില്ല് കൊണ്ടുവന്നില്ല. അവര്‍ ബില്ല് കൊണ്ടുവന്നിരുന്നെങ്കില്‍ തങ്ങളുടെ സമരം അവസാനിക്കുമായിരുന്നു. കോണ്‍ഗ്രസിന് അതിന്റെ നേട്ടവും അവകാശപ്പെടാമായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

 മോദിയുടെ വാദം അപകടം

മോദിയുടെ വാദം അപകടം

മോദി ഇനിയും അധികാരത്തിലെത്തുന്നത് ഇന്ത്യയ്ക്ക് ദോഷമാകും. ഏതെങ്കിലും ഒരു മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ മോദിക്ക് സാധിച്ചില്ല. വ്യാജ ദേശീയവാദമാണ് മോദി ഉയര്‍ത്തുന്നത്. അവരുടെ ദേശീയവാദം രാജ്യത്ത് അപകടമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

 ഭയം കുത്തിനിറയ്ക്കുന്നു

ഭയം കുത്തിനിറയ്ക്കുന്നു

സൈന്യത്തെ വോട്ട് കിട്ടാന്‍ ഉപയോഗിക്കുന്നു. ഒരു ജോലിയും മോദി സര്‍ക്കാര്‍ ചെയ്യുന്നില്ല. മാധ്യമങ്ങള്‍ വഴിയാണ് മോദി ജനമനസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഭയം കുത്തിനിറയ്ക്കുകയാണ് മോദി ചെയ്യുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+