കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്; ഇക്കുറി രാജസ്ഥാനിൽ നിന്ന്

Google Oneindia Malayalam News

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനിൽ നിന്നും മത്സരിക്കാൻ മൻമോഹൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആഗസ്റ്റ് 13നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി ഡാം തുറക്കുമെന്ന് മന്ത്രി എംഎം മണിഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി ഡാം തുറക്കുമെന്ന് മന്ത്രി എംഎം മണി

ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായിരുന്ന മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാൻ സീറ്റിൽ ഒഴിവ് വന്നത്. നിലവിൽ കോൺഗ്രസിനാണ് രാജസ്ഥാനിൽ ഭരണം. അതുകൊണ്ട് തന്നെ മൻമോഹൻ സിംഗിന് വിജയിക്കാൻ സാധിക്കും. കഴിഞ്ഞ 28 വർഷമായി അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്.

manmohan

മൻമോഹൻ സിംഗ് നേരത്തെ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സഖ്യകക്ഷിയായ ഡിഎംക സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ നിന്നും മൻമോഹൻ സിംഗ് സ്ഥാനാർത്ഥിയാവാതിരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാതിരുന്നതിനാൽ ഡിഎംകെ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

English summary
Manmohan Singh will contest from Rajyasabha from Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X