രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ വന്നു: സൗജന്യ വാക്സിനേഷൻ പരിപാടി കേന്ദ്രസർക്കാർ തുടരും; നരേന്ദ്ര മോദി
ദില്ലി: സൗജന്യ വാക്സിനേഷൻ പരിപാടി കേന്ദ്രസർക്കാർ തുടരുമെന്ന് വ്യക്തമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ച് കുലുക്കി. കുതിച്ചുയരുന്ന കോവിഡ് വ്യാപനം നേരിടാനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നിലവിലെ സാഹചര്യങ്ങളെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
രണ്ടാം തരംഗത്തിൽ കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. . മഹാമാരിക്കെതിരായ ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ ഒന്നാം തരംഗം വിജയകരമായി മറികടന്നവരാണ് നമ്മള്‍. എന്നാല്‍ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വന്നത്. നമ്മുടെ ക്ഷമയെ പരീക്ഷിക്കുകയാണ് കൊറോണ വൈറസ് എന്ന് വ്യക്തമാക്കിയ മോദി ആരോഗ്യ മേഖലയെ കൊറോണ എങ്ങനെ ബാധിച്ചു എന്നും വിശദീകരിക്കുന്നു.

Recommended Video

കൊറോണ വ്യാപനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു. ജനങ്ങള്‍ അതില്‍ വീഴരുത്. ആധികാരികതയുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണം. യഥാര്‍ഥ സോഴ്‌സില്‍ നിന്നാണ് വിവരങ്ങള്‍ തേടേണ്ടത്. കൊറോണ പ്രതിരോധ രംഗത്ത് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണക്കെതിരായ വലിയ യുദ്ധത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണെന്നും ഒട്ടേറെ അനുഭവങ്ങള്‍ അവര്‍ക്കുണ്ടെന്നും വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ശ്രവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications