'ഇത് മൻ കി ബാത്തല്ല, മൗൻ കി ബാത്ത്'; മൻ കി ബാത്ത് നൂറാം എപ്പിസോഡ് ആഘോഷത്തെ പരിഹസിച്ച് കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷത്തെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്തിന്റെ നൂറാം ദിനം വലിയ ആഘോഷത്തോടെയാണ് ആഘോഷിക്കുന്നത്, എന്നാൽ ഇത് മൻ കി ബാത്തല്ല മൗൻ കി ബാത്താണെന്നാണ് ജയറാം രമേശ് പറഞ്ഞത്. ചൈന, അദാനി വിഷയങ്ങളിലും സാമ്പത്തിക അസമത്വങ്ങളിലും വനിതാ ഗുസ്തി താരങ്ങളെ അപമാനിക്കുന്നതിലുമൊക്കെ മൗനം പാലിക്കുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മൻ കി ബാത്തിന്റെ നൂറാം ദിനം വലിയ ആഘോഷത്തോടെയാണ് ആഘോഷിക്കുന്നത്. ചൈന, അദാനി, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം , ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ, വനിതാ ഗുസ്തി താരങ്ങളെ അപമാനിക്കൽ, കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്,

കർണാടക പോലുള്ള ഇരട്ട എഞ്ചിൻ സംസ്ഥാന ഗവൺമെന്റുകളിലെ അഴിമതി, ബിജെപിയുമായും മറ്റും അടുത്ത ബന്ധമുള്ള കോൺമൻ. ഐഐഎം റോഹ്തക്ക് മൻ കി ബാത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചില ഡോക്‌ടറേറ്റ് പഠനം നടത്തുന്നു, അതേസമയം അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത വിദ്യാഭ്യാസ മന്ത്രാലയം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്, ജയാറം രമേശ് പറഞ്ഞു. അതേസമയം, മൻ കി ബാത്ത് പൗരൻമാരുടെ നന്മയ്ക്കായുള്ള പരിപാടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications