വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു: ആരും വിശ്വസിക്കരുത്: പ്രധാനമന്ത്രി
ദില്ലി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത് കഴിഞ്ഞു. തന്‍റെ അമ്മയും വാക്സിനേഷന്‍ നടപടി പൂര്‍ത്തികരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രാമീണരുമായിട്ടാണ് പ്രധാനമന്ത്രി ഇന്നത്തെ മാന്‍ കി ബാത്തില്‍ സംവദിച്ചുകൊണ്ടിരിക്കുന്നത്. കൊറോണയ്‌ക്കെതിരെ ഇന്ത്യ മുഴുവൻ ശക്തമായി പോരാടുകയാണെന്നും കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
കൊറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു. സമയത്ത് ഓക്സിജൻ വിതരണം ചെയ്യുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. കൊറോണയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യ തീർച്ചയായും വിജയിക്കും. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ മുൻനിര പ്രവർത്തകർ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി അധികാരത്തില്‍ എത്തിയത് മുതല്‍ റോഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കുന്ന പരിപാടിയാണ് മാന്‍ കി ബാത്ത്. ടിവി, ഫേസ്ബുക്ക്, ട്വിറ്റർ പേജ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലും ഈ പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നു. 'മാൻ കി ബാത്തിന്റെ' 78-ാം പതിപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മാന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications